ഭക്തിസാന്ദ്രമായി ശിവരാത്രി ആഘോഷങ്ങള്‍

കോഴിക്കോട്: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ നടന്നു. ജില്ലയിലെ മുഴുവന്‍ ശിവക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്കായിരുന്നു. വ്രതം നോറ്റ് രാവിലത്തെന്നെ ഭക്തര്‍ അമ്പലങ്ങളിലത്തെി. ശിവമന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു ക്ഷേത്രങ്ങളെല്ലാം. ജില്ലയിലെ പ്രധാന ശിവക്ഷേത്രമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന് വിശേഷ പൂജകളും രുദ്രാഭിഷേകങ്ങളും നടന്നു. ഏകാദശി രുദ്രജപം, മന്ത്രോച്ചാരണം, അക്ഷരശ്ളോകം എന്നിവക്കു ശേഷം എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് ഏഴുമണിക്ക് ശിവസഹസ്രനാമാര്‍ച്ചനയും നടന്നു. തുടര്‍ന്ന് ആറാട്ട് പുറപ്പാടും ആറാട്ട് ബലിയും ആറാട്ടും കഴിഞ്ഞ് എഴുന്നള്ളിപ്പോടുകൂടി ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയിറക്കലും നടത്തി. ശിവരാത്രി വിശേഷാല്‍ അഭിഷേകങ്ങളും കലശാഭിഷേകവും നടന്നു. ഫെബ്രുവരി 29നാണ് ഇവിടെ ശിവരാത്രി മഹോത്സവം ആരംഭിച്ചത്. ആയിരങ്ങളാണ് രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. തളി മഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്‍െറ ഭാഗമായി അഖണ്ഡനാമയജ്ഞവും തളി മഹാഗണപതി -ബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും രുദ്രാഭിഷേകവും നടന്നു. തളി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഇളനീര്‍ അഭിഷേകവും വേങ്ങേരി ശിവങ്കല്‍ ക്ഷേത്രത്തില്‍ ശിവസഹസ്രനാമാര്‍ച്ചനയും ചേളന്നൂര്‍ ശിവക്ഷേത്രത്തില്‍ തായമ്പകയും നടന്നു. ബാങ്ക് റോഡിലെ ശിവപുരി ക്ഷേത്രം, പാലാഴി റോഡ് ഒല്ലൂര്‍ ശിവക്ഷേത്രം, മാങ്കാവ് തളിക്കുന്ന് ദേവസ്വം ശിവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷങ്ങളും വിശേഷാല്‍ പൂജകളും നടന്നു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പ്രബന്ധ കൂത്തും ആധ്യാത്മിക പ്രഭാഷണവും നടന്നു. വൈകീട്ട് കാഴ്ചശീവേലിയും ദീപാരാധനയും നടന്നു. മുക്കത്തെ വര്‍ണവിസ്മയമാക്കി തൃക്കുടമണ്ണ ശിവരാത്രി ഉത്സവം കൊടിയിറങ്ങി. നൂറുകണക്കിനുപേര്‍ അണിനിരന്ന വരവാഘോഷം ആവേശമായി. എസ്.കെ പാര്‍ക്കിന് സമീപം വരവാഘോഷം കാണാനായി ആയിരങ്ങളാണ് എത്തിയത്. ഗാനമേള, നാടകം എന്നിവയോടെയാണ് ഉത്സവം സമാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.