മുക്കം: ശിവരാത്രി നാളിന് ചായങ്ങളാല്‍ വര്‍ണപ്പൊലിമയേകി മുക്കത്ത് നൂറുകണക്കിന് കുരുന്നുകള്‍ ഒരേസമയം ചിത്രങ്ങള്‍ വരച്ചു. കുഞ്ഞുമനസ്സുകളില്‍ നിന്ന് വിണ്ണും മണ്ണും മനുഷ്യരും മരവും വീടും പൂവും പൂമ്പാറ്റകളും തന്മയത്തത്തോടെ കാന്‍വാസുകളില്‍ വിരിഞ്ഞു. മുക്കത്തെ കലാസാംസ്കാരിക കൂട്ടായ്മയായ ‘ചിത്രപ്പുര’ യൊരുക്കിയ ചിത്രോത്സവം2016 ബാലചിത്രരചനാ മത്സരത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ 650 കുരുന്നുകളാണ് ഒരുമിച്ചിരുന്ന് ചിത്രങ്ങള്‍ വരച്ചത്. പ്രത്യേക വിഷയം നല്‍കാതെ ഇഷ്ടമുള്ള ചിത്രം വരക്കാം എന്നായതോടെ വ്യത്യസ്ത ചിത്രങ്ങളുടെ കാഴ്ച കൗതുകവുമായി. ശിവരാത്രി നാളില്‍ വര്‍ഷംതോറും നടത്തുന്ന ചിത്രരചനാ മത്സരം ഇത്തവണ ഇ.എം.എസ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്. പ്രീപ്രൈമറി, എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നിങ്ങനെ നാല് വിഭാഗത്തിലാണ് മത്സരം നടന്നത്. പ്രശസ്ത ചിത്രകാരന്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. പ്രോത്സാഹനാര്‍ഥം മത്സരിച്ച എല്ലാവര്‍ക്കും മെഡലുകള്‍ സമ്മാനിച്ചു. ഏറ്റവും മികച്ച ചിത്രത്തിന് ചിത്രകാരനായ ശ്രീകുമാറിന്‍െറ പേരില്‍ പുരസ്കാരം നല്‍കും. കൂടാതെ എല്ലാ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കും. ഓരോരോ വിഭാഗത്തിലെയും തെരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് പ്രത്യേക സമ്മാനവുമുണ്ട്. ചിത്രങ്ങള്‍ വിലയിരുത്തി സമ്മാനദാനവും ചിത്രപ്രദര്‍ശനവും മറ്റൊരു ദിവസം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സലാം നടുക്കണ്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മുക്കം വിജയന്‍, ബിനീഷ്, കെ. മുകുന്ദന്‍, പി.സി. സന്തോഷ്, പി.എന്‍. കലേശന്‍, അജയന്‍, എ.വി. സുധാകരന്‍, സജിത്കുമാര്‍, ഗംഗാധരന്‍, പി. രാജന്‍, സി.കെ. അഷ്റഫ്, ബിജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.