കോഴിക്കോട്: കല്ലായിപ്പുഴയിലെ കൈയേറ്റം സംബന്ധിച്ച് വിവാദം നിലനില്‍ക്കെ, രേഖ സമര്‍പ്പിക്കാന്‍ കൈവശക്കാരോട് റവന്യൂ വകുപ്പിന്‍െറ നിര്‍ദേശം. മൂന്നു മാസമായി നടക്കുന്ന പുഴയോര സര്‍വേ പൂര്‍ത്തിയായ സാഹചര്യത്തിലാണ് എ.ഡി.എം ജനില്‍കുമാര്‍ ഇതുസംബന്ധിച്ച് ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയത്. സ്വന്തം കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ എല്ലാ കൈവശക്കാര്‍ക്കും അടുത്ത ദിവസം നോട്ടീസ് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പരിശോധിച്ച ശേഷമാണ് തുടര്‍നടപടികള്‍ എടുക്കുക. പുഴയുടെ മൂരിയാട് മുതല്‍ കല്ലായിപ്പുഴ വരെയുള്ള ഭാഗത്താണ് സര്‍വേ നടത്തിയത്. കല്ലായിപ്പുഴയുടെ തീരത്തെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യമുണ്ട്. 103 ഏക്കറോളം സ്ഥലം കല്ലായിപ്പുഴക്ക് നഷ്ടപ്പെട്ടെന്നാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി പറയുന്നത്. മരവ്യവസായത്തിനായി സര്‍ക്കാര്‍ ലീസിന് കൊടുത്ത മൂന്നും നാലും സെന്‍റ് സ്ഥലം കാലക്രമേണ പലരുടെയും കൈയിലാവുകയായിരുന്നുവെന്നും പലയിടത്തും കല്ലായിപ്പുഴ കനോലി കനാല്‍പോലെ നേര്‍ത്തതായും ഇവര്‍ പറയുന്നു. എന്നാല്‍, ഭൂമികൈയേറ്റമല്ളെന്നും സര്‍ക്കാര്‍ അനുമതിയുള്ളതാണെന്നുമാണ് കൈവശക്കാരുടെ പക്ഷം. കല്ലായിപ്പുഴ ആഴംകൂട്ടല്‍ പദ്ധതിക്ക് കഴിഞ്ഞ ദിവസം മന്ത്രി എം.കെ. മുനീര്‍ തുടക്കമിട്ടിരുന്നു. കൈയേറ്റമൊഴിപ്പിക്കല്‍ കൂടിയാവുന്നതോടെ പുഴക്ക് പുതുജീവന്‍ വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധമായി എ.ഡി.എം ജനില്‍കുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കസബ, നഗരം, വില്ളേജ് ഓഫിസര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ), സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍, കല്ലായിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ ഫൈസല്‍ പള്ളിക്കണ്ടി, പി.പി. ഉമ്മര്‍കോയ, എസ്.കെ. കുഞ്ഞിമോന്‍, മലബാര്‍ സോമില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.സി.എന്‍. അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.