കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനുള്ള പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പിച്ചു. ഇതിന്‍െറ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുഖ്യഉപദേഷ്ടാവുമായ ജിജി തോംസണെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹവുമായി ചര്‍ച്ചചെയ്ത് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങളും മറ്റും വേഗത്തിലാക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കിയ കാര്യങ്ങള്‍ ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെയുള്ള പ്രശ്നങ്ങളും മറ്റുകാര്യങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. റോഡ് വികസനത്തിന് പി.ഡബ്ള്യു.ഡിയുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണമായ സഹകരണവും അദ്ദേഹം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. മലാപറമ്പ് ജങ്ഷനില്‍ ഏറ്റെടുത്ത സ്ഥലം നിരത്തി നാലുഭാഗത്തേക്കും ഫ്രീ ലെഫ്റ്റ് ഒരുക്കാനുള്ള 45 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അയച്ചിട്ടുണ്ട്. ജങ്ഷന്‍ വികസത്തിന്് പൂര്‍ണമായും സ്ഥലം ലഭ്യമായിട്ടില്ളെങ്കിലും ജങ്ഷനോടുചേര്‍ന്ന സഥലത്ത് മണ്ണുനീക്കി ഗതാഗതം എളുപ്പമാക്കാനാണ് ശ്രമം. ഇപ്പോള്‍ താല്‍ക്കാലികമായി ടാറിങ് നടത്താതെയായിരിക്കും ഫ്രീ ലെഫറ്റ് ഒരുക്കുക. പിന്നീട് രൂപരേഖ തയാറാക്കിയശേഷമേ ടാറിങ് ചെയ്ത് വികസിപ്പിക്കാനാകൂ. ഭൂമി പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് ഏറ്റെടുക്കുന്നതെങ്കിലും ഇപ്പോഴുള്ള 35 കോടിയുടെ തുക റവന്യൂ വകുപ്പായിരിക്കും നല്‍കുക. വീണ്ടും പൊതുമരാമത്തു വകുപ്പിലേക്ക് തുകമാറ്റുന്ന സാങ്കേതികപ്രശ്നം ഒഴിവാക്കുന്നതിനാണിത്. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് എം.ജി.എസ്. നാരായണന്‍, വര്‍ക്കിങ് പ്രസിഡന്‍റ് മാത്യു കട്ടിക്കാന, സെക്രട്ടറി എം.പി. വാസുദേവന്‍, എം.ടി. തോമസ് എന്നിവരാണ് കോഴിക്കോട് പി.ഡബ്ള്യു.ഡി. റെസ്റ്റ് ഹൗസില്‍ മുഹമ്മദ് ഹനീഷുമായി കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.