മെഡിക്കല്‍ കോളജില്‍ കുടിവെള്ളം മുടങ്ങി; രോഗികള്‍ വലഞ്ഞു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ കുടിവെള്ളമില്ലാത്തതിനാല്‍ രോഗികള്‍ വലഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കുടിവെള്ളം മുടങ്ങിയത്. വാര്‍ഡുകളില്‍ കഴിഞ്ഞവരാണ് കൂടുതലായും വെള്ളമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിയത്. മാവൂര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ പുതുതായി നിര്‍മിച്ച ക്ളിയര്‍ വാട്ടര്‍ സംപ് നിലവിലുള്ള ക്ളിയര്‍ വാട്ടര്‍ സംപുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചതിനാല്‍ പകരം വെള്ളം എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി മെഡിക്കല്‍കോളേജ് അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ക്കോ മറ്റ് ചികിത്സാ കാര്യങ്ങള്‍ക്കോ മുടക്കം വരുത്തിയിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയും വെള്ളത്തിന് നിയന്ത്രണമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.