നാദാപുരം മാലിന്യപ്ളാന്‍റ് വിരുദ്ധ സമരം ഒരു മാസം പിന്നിട്ടു

നാദാപുരം: ഗ്രാമപഞ്ചായത്തിന്‍െറ പാലോഞ്ചാല മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരായ പ്രദേശവാസികളുടെ സമരം ഒരു മാസം പിന്നിട്ടു. കര്‍മ സമിതി നേതൃത്വത്തില്‍ മാലിന്യപ്ളാന്‍റിനു മുന്നില്‍ കുടില്‍കെട്ടിയാണ് സമരം നടക്കുന്നത്. പ്ളാന്‍റിലേക്ക് മാലിന്യവണ്ടി വരുന്നത് ഒരു മാസക്കാലമായി സമരക്കാര്‍ ഉപരോധിച്ചതോടെ മാലിന്യനീക്കം വഴിമുട്ടിയിരിക്കുകയാണ്. നാദാപുരം, കല്ലാച്ചി ടൗണുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതാണ് മുടങ്ങിയത്. സമരസമിതിക്കാരുമായി ഗ്രാമപഞ്ചായത്തധികൃതരും സര്‍വകക്ഷി പ്രതിനിധികളും നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. പ്ളാന്‍റ് അടച്ചുപൂട്ടാതെ സമര രംഗത്തുനിന്ന് പിന്‍വലിയില്ളെന്ന് സമരക്കാര്‍ ഉറച്ച നിലപാടെടുത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. അന്യായമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന പ്ളാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കര്‍മസമിതിക്കാര്‍ ഹൈകോടതിയില്‍ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഗ്രാമ പഞ്ചായത്തധികൃതരും കക്ഷിചേര്‍ന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ കോടതി തീര്‍പ്പുണ്ടാവുന്നതുവരെ മാലിന്യപ്ളാന്‍റ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍ തുടരാനാണ് സാധ്യത. മാലിന്യം പ്ളാന്‍റിലേക്കത്തൊത്തതിനാല്‍ പ്ളാന്‍റിനുള്ളില്‍ ഇപ്പോള്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. പ്ളാന്‍റിനെ ആശ്രയിച്ചുകഴിയുന്ന 20ഓളം തൊഴിലാളികള്‍ക്കും ഇതോടെ ജോലി മുടങ്ങി. മാലിന്യപ്ളാന്‍റിനുള്ളില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട മുഴുവന്‍ പ്ളാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്യുക, പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ്സ് മലിനമാക്കുന്നത് തടയുക, മതിയായ രേഖകളോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ളാന്‍റ് പൂര്‍ണമായും അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍മസമിതി ഉന്നയിക്കുന്നത്. പ്ളാന്‍റ് വിരുദ്ധസമരം ശക്തമായതോടെ തുടക്കത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്ന ഗ്രാമപഞ്ചായത്തധികൃതര്‍ മൗനമവലംബിച്ചിരിക്കുകയാണിപ്പോള്‍. സമരത്തോട് മധ്യസ്ഥ നിലപാട് സ്വീകരിച്ച സി.പി.എം അടക്കം പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. പ്ളാന്‍റ് അടച്ചുപൂട്ടുന്നതൊഴികെ ഏതു നീക്കുപോക്കിനും ഗ്രാമപഞ്ചായത്ത് ഭരണസമിതി തയാറായിട്ടുണ്ട്. ആറു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ പ്ളാന്‍റിനെതിരെ നേരത്തേയൊന്നും സമരം നടത്താതെ പുതിയ ഭരണസമിതി നിലവില്‍വന്നപ്പോള്‍ സമരം നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.