കോഴിക്കോട്: അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ജില്ലാ ഭരണകൂടം മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നൂവെന്ന് മുഖ്യമന്ത്രിയോട് തുറന്നുപറഞ്ഞ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍. റോഡ് വികസനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റും ചരിത്രകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറുമ്പോഴാണ് കലക്ടര്‍ക്കെതിരെ പരാതിപ്പെട്ടത്. മതിയായ രേഖകളില്ലാത്തവര്‍ക്ക് നഷ്ടപരിഹാരതുക നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സമ്മര്‍ദമുണ്ടെന്നാണ് ഫേസ്ബുക് പേജില്‍ കലക്ടര്‍ കഴിഞ്ഞദിവസം മറുപടിയിട്ടത്. കലക്ടറുടെ ഫേസ്ബുക്കിലെ ആരോപണങ്ങള്‍ ‘മാധ്യമം’ വാര്‍ത്തയാക്കിയിരുന്നു. റോഡ് വികസനത്തിനായി പരിശ്രമിക്കുന്നവരെ മുഴുവന്‍ കലക്ടര്‍ റിയല്‍ എസ്റ്റേറ്റ് ലോബിയായി ചിത്രീകരിക്കുകയാണെന്നാണ് ആരോപണമുയര്‍ന്നത്. സംഭവം വിവാദമായതോടെ കലക്ടറുടെ നിലപാടിനെക്കുറിച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെടുകയായരുന്നു. തങ്ങളെ റിയല്‍ എസ്റ്റേറ്റ് മാഫിയയായി ജില്ലാ കലക്ടര്‍ ചിത്രീകരിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കലക്ടര്‍ ഉന്നയിക്കുന്നതെന്നും എം.ജി.എസ്. നാരായണനുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ‘മാധ്യമം’ വാര്‍ത്തയും നിവേദനത്തോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി. താന്‍ പദ്ധതിക്കുവേണ്ടി എല്ലാം ചെയ്തതാണല്ളോ എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. നഗരപാതാ വികസനത്തില്‍ മുന്തിയ പരിഗണനനല്‍കി ബജറ്റില്‍ ഫ്ളാഗ്ഷിപ് പദ്ധതിയിലുള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചതാണ്. ഇനിയും ഇതിന് തടസ്സമുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണനൊപ്പം വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, ഗാന്ധിയന്‍ തായാട്ട് ബാലന്‍, സി.ജെ. റോബിന്‍, സിറാജ് വെള്ളിമാടുകുന്ന്, കെ.വി. സുനില്‍കുമാര്‍, പി.എം.എ. നാസര്‍, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്‍, കെ.പി. വിജയകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.