പേരാമ്പ്ര: സോളിഡാരിറ്റി പേരാമ്പ്ര ഏരിയയുടെ ആഭിമുഖ്യത്തില്‍ ചാലിക്കര കുന്നത്ത് ഭാഗത്ത് നിര്‍മിച്ച ജനകീയ കുടിവെള്ള പദ്ധതി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് നാടിന് സമര്‍പ്പിച്ചു. വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഈ പ്രദേശത്തെ 20ഓളം കുടുംബങ്ങള്‍ക്കാണ് ഇതോടെ കുടിവെള്ളം ലഭ്യമാകുന്നത്. ഗുണഭോക്താക്കള്‍ വാങ്ങിയ ഒരുസെന്‍റ് സ്ഥലത്താണ് നാലര ലക്ഷത്തോളം രൂപ ചെലവില്‍ കിണറും പമ്പ് ഹൗസും നിര്‍മിച്ചത്. ചാലിക്കരയില്‍ നടന്ന ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി പേരാമ്പ്ര ഏരിയ പ്രസിഡന്‍റ് അമീന്‍ മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ളിമെന്‍റ് ജില്ലാ പ്രസിഡന്‍റ് കെ.സി. അന്‍വര്‍ എഡിറ്റര്‍ ടി. ജാവേദ് ഇസ്ലാമിന് നല്‍കി പ്രകാശനം ചെയ്തു. സഈദ് എലങ്കമല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുബീര്‍ ചാലിക്കര പദ്ധതി വിശദീകരിച്ചു. ഗുണഭോക്തൃ കമ്മിറ്റി സോളിഡാരിറ്റിക്ക് ഏര്‍പ്പെടുത്തിയ ഉപഹാരം നിര്‍മാണ കമ്മിറ്റി മെംബര്‍ കെ. ഗോപാലന്‍ സമദ് കുന്നക്കാവിന് കൈമാറി. ഭൂമിയുടെ രേഖ നിര്‍മാണ കമ്മിറ്റി പ്രസിഡന്‍റ് കെ. പക്രൂട്ടിയില്‍നിന്ന് പച്ചിലേരി ആലി ഹാജി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് മെംബര്‍ ശോഭന വൈശാഖ്, എസ്.കെ. അസൈനാര്‍, സി. ബാലന്‍, പി.എം. പ്രകാശന്‍, കെ.പി. ആലിക്കുട്ടി, എസ്.കെ. അബ്ദുല്ലത്തീഫ്, എന്‍. ഹരിദാസന്‍, നബീല്‍, സുനില്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു. ഇസ്മാഈല്‍ നൊച്ചാട് സ്വാഗതവും ഷംനാസ് കളത്തില്‍ നന്ദിയും പറഞ്ഞു. പദ്ധതിക്കാവശ്യമായ കിണര്‍ സ്പോണ്‍സര്‍ ചെയ്തത് ഫൈസല്‍ കുന്നത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.