കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് ഭാഗത്ത് പുഴപുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തുന്നതായി പരാതി. കുറ്റ്യാടി ചെറുപുഴ സമീപത്തെ സ്ഥലത്താണ് കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടങ്ങളും കൂറ്റന്‍ പാറക്കല്ലുകളും തെങ്ങിന്‍ മുരടുകളും കൊണ്ടിട്ട് നികത്തുന്നത്. ഈ ഭാഗം കെട്ടി ഉയര്‍ത്തുന്നതോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി ഇവരുടെ സ്ഥലത്തോടൊപ്പം ചേരുമെന്നും പറയുന്നു. നേരത്തേ ഇറിഗേഷന്‍ വകുപ്പ് ഇവിടെ പുഴത്തീരം കെട്ടിയിട്ടുണ്ട്. അതിന് മുകളില്‍നിന്ന് കെട്ടിയെടുക്കാനാണെന്ന് കരുതുന്നു. മഴപെയ്താല്‍ ഇവിടെ തള്ളിയ മണ്ണിന്‍െറ നല്ളൊരു ഭാഗം വെള്ളത്തില്‍ വീണ് അടിയും. ഇതോടെ പുഴ നികന്നുപോകും. കൂടാതെ, കടല്‍ത്തീരം കെട്ടുന്ന കല്ലുകൊണ്ട് പുഴത്തീരം കെട്ടുന്നതും പുഴയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നുണ്ട്. സ്വകാര്യ സ്ഥലത്തോടൊപ്പം പുറമ്പോക്ക് സ്ഥലം ചേരാതിരിക്കാന്‍ തട്ടുതട്ടായാണ് പുഴത്തീരം കെട്ടാറ്. സര്‍ക്കാര്‍ ഭൂമിയോടനുബന്ധിച്ചു മാത്രമാണ് ഇപ്രകാരം തീരം കെട്ടിയുയര്‍ത്താറ്. കുറ്റ്യാടി കടവിലെ കുട്ടികളുടെ പാര്‍ക്ക്, വാട്ടര്‍ അതോറിറ്റി പമ്പ്ഹൗസ് എന്നിവ ഇപ്രകാരം പുറമ്പോക്ക് കെട്ടി ഉയര്‍ത്തി നിര്‍മിച്ചതാണ്. നേരത്തേ ഇതിനടുത്ത് ബാര്‍ ഹോട്ടലിനു സമീപത്തെ പുഴത്തീരം മണ്ണിട്ട് കെട്ടിയുയര്‍ത്താനുള്ള ശ്രമം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജലസേചന വകുപ്പ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതോടെ അവര്‍ ശ്രമം ഉപേക്ഷിക്കുകയും സ്വന്തം സ്ഥലം മാത്രം കെട്ടിയുയര്‍ത്തുകയുമാണ് ചെയ്തത്. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് മണ്ണിട്ട് നികത്തുന്ന സ്ഥലം വാര്‍ഡ് മെംബര്‍മാരായ അബ്ദുല്‍ലതീഫ്, കുളക്കാട്ടില്‍ റംല, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ടി.പി. ആലി, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് എം.കെ. ഇബ്രാഹിം എന്നിവര്‍ സന്ദര്‍ശിച്ചു. വിവരം ഗ്രാമപഞ്ചായത്തിലും വില്ളേജ് ഓഫിസിലും റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചു. എന്നാല്‍, തങ്ങളുടെ ഭൂമിയോടനുബന്ധിച്ചുള്ള പുഴത്തീരം നേരത്തേ കെട്ടിയത് ആവശ്യമായ പണം തങ്ങള്‍ ജലസേചന വകുപ്പിന് നല്‍കിയതിനാലാണെന്ന് ഉടമകള്‍ പറഞ്ഞു. ഈ കെട്ടിന് ബലം ലഭിക്കാന്‍ ബാക്കി ഭാഗംകൂടി കെട്ടണമെന്ന് ജലസേചന വകുപ്പുകാര്‍ പറഞ്ഞിട്ടാണ് വലിയ കല്ലുകള്‍ ഇറക്കിയതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.