ഫറോക്ക്: മാവ് കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. നല്ലളം ഡീസല്‍ പ്ളാന്‍റിനുള്ളിലെ മാവാണ് പ്ളാന്‍റിനു പിറകിലെ മേലേച്ചിറ റോഡിലേക്ക് വീണത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. റോഡരികിലെ വൈദ്യുതിലൈനും തകര്‍ന്നു. വൈകീട്ടോടെ മാവിന്‍െറ ചില്ലകള്‍ വൈദ്യുതി കമ്പിയിലേക്ക് ചാഞ്ഞ് അപകടത്തില്‍പെടുന്ന വിവരം നാട്ടുകാര്‍ വൈദ്യുതി അധികൃതരെ അറിയിച്ചിരുന്നു. ഉടനെ ഉദ്യോഗസ്ഥരത്തെി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിനാല്‍ വന്‍ദുരന്തം ഒഴിവായി. തുടര്‍ന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മാവ് വൈദ്യുതിലൈന്‍ തകര്‍ത്ത് റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത്ത്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം മരം മുറിച്ചുമാറ്റി. കെ.എസ്.ഇ.ബി അരീക്കാട് ഇലക്ട്രിക്കല്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഒ.എ. മനോഹരന്‍, സബ് എന്‍ജിനീയര്‍മാരായ സജിന്‍ ദാസ്, രാധാകൃഷ്ണന്‍ പിള്ള തുടങ്ങിയവരും സ്ഥലത്തത്തെി മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.