കോഴിക്കോട്: 83ാം വയസ്സില്‍ സഹായിക്കാന്‍ ആരുമില്ലാതെ മനോനില തെറ്റി ദുരിതത്തിലായ വയോധികക്ക് സഹായവുമായി സന്നദ്ധപ്രവര്‍ത്തകരത്തെി. കോതി ചാമുണ്ടി വളപ്പില്‍ പുളിക്കത്തൊടി കെ.കെ ഹൗസില്‍ ബിച്ചാമിനയെയാണ് മലപ്പുറം ആസ്ഥാനമായ കെയര്‍ കേരള ചാരിറ്റബ്ള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രായാധിക്യത്തിലും വാടകവീട്ടില്‍ പരസഹായമില്ലാതെ കഴിയുകയായിരുന്നു ബിച്ചാമിന. വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹം കഴിഞ്ഞെങ്കിലും അല്‍പകാലത്തിനകം ഭര്‍ത്താവ് മരിച്ചു. രണ്ട് സഹോദരങ്ങള്‍ കൂടി മരിച്ചതോടെ ഇവര്‍ തികച്ചും അനാഥയായി. മറ്റു വീടുകളില്‍ ജോലി ചെയ്തായിരുന്നു ബിച്ചാമിന ഉപജീവനത്തിന് വഴികണ്ടത്തെിയത്. പ്രായമേറി വയ്യാതാവുവോളം ഇത് തുടര്‍ന്നു. എന്നാല്‍, നാല് വര്‍ഷമായി തീരെ കിടപ്പിലായി. സഹോദരന്‍ പരേതനായ ഹസന്‍െറ ഭാര്യ സൈനയാണ് ബിച്ചാമിനയെ നോക്കിയത്. ഇവരും മറ്റു വീടുകളില്‍ ജോലിയെടുത്താണ് ഉപജീവനം കണ്ടത്തെിയത്. ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവക്കുപുറമെ, വീടിന്‍െറ വാടകകൂടി കണ്ടത്തൊന്‍ സൈന ഏറെ പ്രയാസപ്പെട്ടു. പ്രായവും രോഗങ്ങളുമായതോടെ സൈനക്കും വയ്യാതായി. മാനോനില തെറ്റിയതോടെ കിടന്ന കിടപ്പില്‍തന്നെയായിരുന്നു ബിച്ചാമിനയുടെ മലമൂത്ര വിസര്‍ജനം. ഇതോടെ വാടകവീട്ടിലെ താമസം കൂടി പ്രയാസത്തിലായി. ഇതോടെയാണ് കെയര്‍ കേരള ചാരിറ്റബ്ള്‍ ട്രസ്റ്റിനെ ബന്ധപ്പെടുന്നത്. കഴിഞ്ഞദിവസം ട്രസ്റ്റ് പ്രസിഡന്‍റ് ആഷിഖുല്‍ ഹഖിന്‍െറ നേതൃത്വത്തില്‍ ബിച്ചാമിനയെ ഏറ്റെടുത്തു. കൗണ്‍സിലര്‍ അഡ്വ. സീനത്ത്, പന്നിയങ്കര എസ്.ഐ ഇ.ആര്‍.ബൈജു, സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീജിത്ത്, ഷെല്‍ട്ടര്‍ ഇന്ത്യ ഭാരവാഹികള്‍ എന്നിവരും ബിച്ചാമിനയെ യാത്രയാക്കാനത്തെി. മണ്ണാര്‍ക്കാട് മിന്‍ഹാജുസ്സുന്ന ഇസ്ലാമിക് കോംപ്ളക്സിലെ അന്തേവാസിയാണ് ഇപ്പോള്‍ ബിച്ചാമിന. വൈദ്യസഹായമടക്കം ലഭ്യമാക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.