മുക്കം: നഗരസഭയിലെ 10ാം ഡിവിഷന്‍ ഉള്‍പ്പെടുന്ന വട്ടോളിപറമ്പിനടുത്ത് കാപ്പുമലയില്‍ ആരംഭിച്ച ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരെ നാട്ടുകാര്‍ ക്വാറി-ക്രഷര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മുക്കം മുനിസിപ്പല്‍ ഓഫിസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച മാര്‍ച്ച് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. കോരിച്ചൊരിയുന്ന മഴയത്തും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിയാളുകള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കാളികളായി. തോട്ടഭൂമിയില്‍ ഖനനം പാടില്ളെന്ന നിര്‍ദേശം അവഗണിച്ച് ക്വാറിക്കും ക്രഷറിനും മുനിസിപ്പല്‍ അധികൃതര്‍ നല്‍കിയ അനുമതി പുന$പരിശോധിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ക്വാറിയുടെ പ്രവര്‍ത്തനത്തിന് മുനിസിപ്പാലിറ്റി അധികൃതരും റവന്യൂ വകുപ്പും കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു. പ്രശസ്തമായ വട്ടോളി ദേവീക്ഷേത്രത്തിന് മുകളിലായുള്ള മലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷറും ക്ഷേത്രത്തിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയാണ്. കൊച്ചുകുട്ടികള്‍ പഠിക്കുന്ന രണ്ട് സ്കൂളുകളും മുത്തേരി, വട്ടോളിപറമ്പ്, എറുവാട്ടുപാറ, തടപ്പറമ്പ്, പെരുമ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളും ക്രഷറിന്‍െറയും ക്വാറിയുടെയും ഭീഷണിയിലാണെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചും ധര്‍ണയും പ്രകൃതിമിത്ര അവാര്‍ഡ് ജേതാവ് ദാമോദരന്‍ കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എടക്കാട്ടുപറമ്പില്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.ടി. സുലൈമാന്‍, രജിത കുപ്പോട്ട്, ഇ.പി. അരവിന്ദന്‍, കോണ്‍ഗ്രസ് മുക്കം മണ്ഡലം പ്രസിഡന്‍റ് എന്‍.പി. ഷംസുദ്ദീന്‍, പരിസ്ഥിതി സംരക്ഷണ സമിതി മേഖലാ കോഓഡിനേറ്റര്‍ ജി. അജിത്കുമാര്‍, വേനപ്പാറ ക്വാറി ക്രഷര്‍ വിരുദ്ധ സമിതി കണ്‍വീനര്‍ എം.ടി. ജോസഫ്, പ്രസാദ് പെരിങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ശ്രീജു കപ്യേടത്ത് സ്വാഗതവും സമിതി കണ്‍വീനര്‍ സിദ്ധാര്‍ഥന്‍ കുന്നത്ത് നന്ദിയും പറഞ്ഞു. മാര്‍ച്ചിന് വിശാലാക്ഷി എറുവാട്ട്, ഷാജി എരഞ്ഞിക്കല്‍, എ. രാധ, ഷോബി കാതോട്, സേതുമാധവന്‍ നായര്‍ കപ്പേടത്ത്, വട്ടോളിപറമ്പില്‍ ശ്രീധരന്‍ നായര്‍, ഇ.പി. സുബ്രഹ്മണ്യന്‍, ഇ.പി. സുജീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.