കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്‍െറ മച്ച് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വലിയങ്ങാടി പഴയ പാസ്പോര്‍ട്ട് ഓഫിസിന് മുന്‍വശമുള്ള കെട്ടിടത്തിന്‍െറ മേല്‍ത്തട്ടാണ് അടര്‍ന്നുവീണത്. ചുമട്ടുതൊഴിലാളികളായ കക്കോടി സ്വദേശി ശ്രീനിവാസന്‍, കിണാശ്ശേരി സ്വദേശി റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മറ്റു രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ശനിയാഴ്ച രാവിലെ 11.30 നാണ് സംഭവം. 100 വര്‍ഷത്തോളം പഴക്കമുള്ള ഓടിട്ട ഇരുനില കെട്ടിടമാണ് തകര്‍ന്നത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മുറിയില്‍ വിശ്രമിക്കുമ്പോഴാണ് അപകടം. മച്ചിട്ട ഒന്നാംനിലയുടെ മേല്‍ത്തട്ട് മുഴുവനായി അടര്‍ന്നതോടെ മുറിയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ താഴോട്ട് പതിച്ചു. ഈ സമയം താഴത്തെ ഗോഡൗണില്‍ ചുമട്ടുതൊഴിലാളികള്‍ ചരക്കെടുക്കാനത്തെിയിരുന്നു. ഇവരുടെ മുകളിലേക്കാണ് മേല്‍ത്തട്ടിന്‍െറ ഭാഗങ്ങള്‍ വീണത്. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരുമെല്ലാം ഓടിക്കൂടി പരിക്കേറ്റവരെ ഉടന്‍ ബീച്ച് ഗവ. ആശുപത്രിയിലത്തെിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആര്‍ക്കും ഗുരുതര പരിക്കില്ല. കെട്ടിടത്തിന്‍െറ ഉള്‍വശത്തിന്‍െറ ഒന്നാംനിലയുടെ മേല്‍ത്തട്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മച്ചിനുമുകളില്‍ കോണ്‍ക്രീറ്റ് പാകിയ മേല്‍ത്തട്ട് മുഴുവനായി തകര്‍ന്നതോടെയാണ് അപകടമുണ്ടായത്. കാലപ്പഴക്കമുള്ള കെട്ടിടം അടര്‍ന്നുവീണ മുറിയില്‍ 15ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. 13ഓളം തൊഴിലാളികള്‍ ജോലിക്കുപോയ സമയത്ത് അപകടം നടന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്‍െറ മച്ച് പഴകിയതാണ് അപകടത്തിന് കാരണമായത്. കെട്ടിടത്തിന്‍െറ മറ്റു ഭാഗങ്ങളും ഏതുനിമിഷവും തകരാവുന്ന നിലയിലാണ്. തൊഴിലാളികള്‍ പുറത്തുനിന്നുള്ള കോണിപ്പടി കയറിയാണ് മുകളിലത്തെുന്നത്. ഈ കോണിപ്പടി മാത്രമാണ് ഇപ്പോള്‍ ബാക്കിയായി നില്‍ക്കുന്നത്. അതും ഏതുനിമിഷവും തകര്‍ന്നുപോകുന്ന നിലയിലാണ്്. ഉള്‍വശം തകര്‍ന്നതിനാല്‍ പുറത്തുനിന്ന് നോക്കുമ്പോള്‍ അപകടം നടന്നത് കാണാനാവില്ല. മുകളിലെ ഓടിട്ട മേല്‍ക്കൂര പഴയതുപോലെ നില്‍ക്കുന്നുണ്ട്. കെട്ടിടത്തിന് 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് അപകടത്തിനുകാരണമെന്ന് ചുമട്ടുതൊഴിലാളികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.