വളയം: അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കേന്ദ്രത്തില്‍ അര്‍ധസൈനിക വിഭാഗത്തിന്‍െറ 137 പേരടങ്ങുന്ന ഒരു കമ്പനി സേന കൂടി എത്തി. കഴിഞ്ഞമാസം ഒരു കമ്പനി സേന ഇവിടെ എത്തിയിരുന്നു. ഇപ്പോള്‍ 270തിലധികം സേനാംഗങ്ങള്‍ ക്യാമ്പിലുണ്ട്. തലശ്ശേരി സ്വദേശി സി. ഷിജു അസി. കമാന്‍ഡന്‍റായ കമ്പനിയാണ് പുതുതായത്തെിയത്. നൂറ് കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് അരീക്കരകുന്നില്‍ പുരോഗമിക്കുന്നത്. ജവാന്മാര്‍ക്ക് താമസിക്കാനുള്ള ബാരക്കിന്‍െറയും എ ക്ളാസ് വണ്‍ ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ്, ഷോപ്പിങ് കോപ്ളക്സ്, ബാങ്ക്, ആയുധപ്പുര, വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗാരേജ് തുടങ്ങിയവയുടെയും നിര്‍മാണം പൂര്‍ത്തിയായി. കുടിവെള്ള സൗകര്യങ്ങളും സേനാ ആസ്ഥാനത്തേക്കുളള റോഡുകളുടെ പ്രവൃത്തിയുമാണ് പൂര്‍ത്തിയാക്കാനുള്ളത്. ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴ പാലത്തിന് സമീപത്തുനിന്നുള്ള റോഡ് പ്രവൃത്തി നേരത്തേ പൂര്‍ത്തിയായിരുന്നു. അന്ത്യാരി ഭാഗത്തുനിന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിന്‍െറ നിര്‍മാണമാണ് ഇനി തുടങ്ങേണ്ടത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സമീപവാസികളില്‍നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോയത്. സേനാ കേന്ദ്രത്തിലേക്ക് കുടിവെള്ളമത്തെിക്കാന്‍ കായലോട്ട് താഴെ പുഴയോരത്ത് സ്ഥലം വാങ്ങി കിണര്‍ നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ളം പൈപ്പ് വഴി കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. സൈനിക ആശുപത്രിയുടെയും കേന്ദ്രീയ വിദ്യാലയത്തിന്‍െറയും പ്രവൃത്തി തുടങ്ങിയിട്ടില്ല. അന്യാധീനപ്പെട്ട 50 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ബി.എസ്.എഫ് കേന്ദ്രത്തിന് ഏറ്റെടുത്ത് നല്‍കിയത്. അഞ്ചേക്കര്‍ ഭൂമി കേന്ദ്രീയ വിദ്യാലയത്തിന് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.