വടകര: സോഷ്യലിസ്റ്റും സഹകാരിയുമായിരുന്ന എം. കൃഷ്ണന്‍െറ അനുസ്മരണയോഗ വേദിയെച്ചൊല്ലി തര്‍ക്കം. ജെ.ഡി.യു, ജനതാദള്‍ -ലെഫ്റ്റ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും നടന്നു. ശനിയാഴ്ച വൈകീട്ട് നാലോടെ വടകര ബി.ഇ.എം എച്ച്.എസ്.എസിലാണ് സംഭവം. പൊലീസത്തെിയാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം.എല്‍.എയുമായ എം. കൃഷ്ണന്‍െറ 26ാം ചരമവാര്‍ഷികാചരണമാണ് ജെ.ഡി.യുവും ഈയിടെ രൂപവത്കരിച്ച ജനതാദള്‍ -ലെഫ്റ്റ് പ്രവര്‍ത്തകരും ബി.ഇ.എമ്മില്‍ നടത്താന്‍ തീരുമാനിച്ചത്. ജനതാദള്‍ -ലെഫ്റ്റ് ഈ മാസം ആറിന് തന്നെ ഹാള്‍ ബുക് ചെയ്തിരുന്നു. പിന്നീട് 14ന് ജെ.ഡി.യുവും അപേക്ഷയുമായി വന്നപ്പോള്‍ അവര്‍ക്കും സ്കൂള്‍ അധികൃതര്‍ ഹാള്‍ അനുവദിച്ചുവത്രെ. ജെ.ഡി.യു പ്രവര്‍ത്തകരാണ് പരിപാടിക്കായി ആദ്യം വേദിയിലത്തെിയത്. പിന്നാലെ മറുവിഭാഗവും എത്തിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ആരംഭിച്ചു. സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ പൊലീസത്തെി. ഹാള്‍ അനുവദിക്കുമ്പോള്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. പരിപാടിക്കിടെ സംഘര്‍ഷമുണ്ടാവുമെന്നറിഞ്ഞാണത്രെ ഇരുവിഭാഗത്തിലെ ഉദ്ഘാടകരും സ്ഥലത്തത്തെിയിരുന്നില്ല. ജനതാദള്‍ -ലെഫ്റ്റ് സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി എ.കെ. ശശീന്ദ്രനും ജെ.ഡി.യുവിന്‍േറത് സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ജോര്‍ജുമാണ് ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നത്. വടകര സി.ഐ വിശ്വംഭരന്‍, എസ്.ഐ ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി തര്‍ക്കം അവസാനിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം ജെ.ഡി.യുവിന്‍െറ അനുസ്മരണ പരിപാടി 5.15ന് അവസാനിപ്പിക്കാനും തുടര്‍ന്ന് മറുവിഭാഗത്തിന്‍െറ പരിപാടി നടത്താനും തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ജനതാദള്‍ -ലെഫ്റ്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എം. കേളപ്പന്‍, പി.കെ. ദിവാകരന്‍, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, എടയത്ത് ശ്രീധരന്‍, പി.എം. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജെ.ഡി.യുവിന്‍െറ അനുസ്മരണം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ടി. ശ്രീധരന്‍, എം.കെ. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.