രോഗികള്‍ക്ക് പ്രയോജനമില്ലാതെ തിരുവമ്പാടി ഹോമിയോ ആശുപത്രി

തിരുവമ്പാടി: രോഗികള്‍ക്ക് പ്രയോജനപ്പെടാതെ തിരുവമ്പാടി ഗവ. ഹോമിയോ ആശുപത്രി നോക്കുകുത്തിയാകുന്നു. ആശുപത്രിയില്‍ സ്ഥിരം ഡോക്ടറുടെ സേവനം ഇല്ലാതെയായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. കൊടുവള്ളി ഗവ. ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ക്കാണ് തിരുവമ്പാടി ആശുപത്രി ചുമതല. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ സേവനമാണ് നിലവില്‍ ആശുപത്രിയിലുള്ളത്. രോഗികളെ പരിശോധിക്കുന്നതും മരുന്ന് നല്‍കുന്നതുമെല്ലാം ഡോക്ടറാണ്. അടുത്ത ആഴ്ചയോടെ ഈ ഡോക്ടറുടെ സേവനകാലാവധിയും അവസാനിക്കും. ആശുപത്രിയില്‍ സ്ഥിരം ഡോക്ടര്‍, ഡിസ്പെന്‍സര്‍, അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ മരുന്നും ഇവിടെയില്ല. ദിനേന നിരവധി രോഗികളത്തെിയിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ രോഗികളത്തെുന്നില്ല. പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരവേ ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെയും ജീവനക്കാരേയും നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഹോമിയോ ആശുപത്രിയില്‍ രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് തിരുവമ്പാടി സൗപര്‍ണിക പബ്ളിക് ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.