എലത്തൂര്‍: തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗമായ സെറിബ്രല്‍ മലേറിയ എലത്തൂരിലുണ്ടെന്ന സംശയത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശത്തെ 60 വീടുകളില്‍നിന്നായി 158 പേരുടെ രക്തം ബുധനാഴ്ച പരിശോധനക്കയച്ചു. ആഴം കുറഞ്ഞ കിണറുകളില്‍ രോഗം പരത്തുന്ന കൊതുകുകളുടെ ലാര്‍വകളെ കണ്ടത്തെിയതിനാല്‍ ആറു കിണറുകളില്‍ ഗെപ്പി മത്സ്യത്തെയും നിക്ഷേപിച്ചു. 15 വീടുകളില്‍ ലാര്‍വ നശിപ്പിക്കുന്നതിന് എബേറ്റ് കീടനാശിനി തളിച്ചതായി പുതിയാപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. തങ്കരാജ് പറഞ്ഞു. എലത്തൂര്‍ ജി.എല്‍.പി സ്കൂളില്‍ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിച്ചു. പ്രദേശങ്ങളിലെ വീടുകളെ ഗ്രൂപ്പുകളാക്കിയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കൗണ്‍സിലര്‍ വി. റഹ്യ പറഞ്ഞു. 104 വീടുകളിലെ 188 പേരുടെ രക്തം കഴിഞ്ഞദിവസം പരിശോധനക്കയച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പിന്‍െറയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ബോഡിന്‍െറയും സഹകരണത്തോടെയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഡി.എം.ഒ ആര്‍.എല്‍. സരിത ഉള്‍പ്പെടെയുള്ളവര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അനോഫിലസ് പെണ്‍കൊതുകുകള്‍ പരത്തുന്ന മലേറിയയുടെ ഏറ്റവും മൂര്‍ധന്യാവസ്ഥയാണിത്. കൃത്യസമയത്ത് കണ്ടത്തെി ചികിത്സ നടത്തിയില്ളെങ്കില്‍ ജീവഹാനിക്ക് സെറിബ്രല്‍ മലേറിയ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.