വിദ്യാര്‍ഥികളുടെ യാത്രക്ക് പഴയ കണ്‍സഷന്‍ കാര്‍ഡ് മതി

കോഴിക്കോട്: പുതിയ കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്നതുവരെ ബസ് യാത്രക്ക് മുന്‍വര്‍ഷത്തെ കാര്‍ഡ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ നടന്ന ജില്ലാതല സ്റ്റുഡന്‍റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുതിയ കണ്‍സഷന്‍ കാര്‍ഡ് ഉടന്‍ ലഭ്യമാക്കും. ബസുകളില്‍ വിദ്യാര്‍ഥികളെ ‘ഇന്‍്റര്‍വ്യൂ’ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കും. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, സീറ്റുണ്ടെങ്കിലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാലും നടപടിയെടുക്കും.വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലെ ബന്ധം സുഗമമാക്കുന്നതിന് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നടത്താനും യോഗം തീരുമാനിച്ചു. സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം പൊലീസുകാരെയും ഹോംഗാര്‍ഡുകളെയും ഡ്യൂട്ടിക്ക് നിയോഗിക്കും. യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ. പ്രേമാനന്ദന്‍, വടകര ആര്‍.ടി.ഒ ടി.സി. ബിനീഷ്, സൗത് ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ബാബു, ട്രാഫിക് സി.ഐ ദിനേശ് കോറോത്ത്, ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.