ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ : മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്ക

മുക്കം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട കൊച്ചിമംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മലയോര ജനതക്ക് ആശങ്ക. പദ്ധതിക്കെതിരെ മലയോര മേഖലയില്‍ നേരത്തേ സി.പി.എം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്തുതന്നെ ആദ്യമായി പദ്ധതിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിയത് മലയോര മേഖലയിലായിരുന്നു. താമരശ്ശേരി, ഓമശ്ശേരി, മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്ത് വഴി മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലേക്കാണ് ലൈന്‍ കടന്നു പോവുന്നത്. എല്ലാം ജനവാസ മേഖല. ഇവിടെ സര്‍വേക്കത്തെിയ ഉദ്യോഗസ്ഥരെ ജനങ്ങള്‍ സംഘടിച്ച് നേരിടുകയും സൈറ്റ് ഓഫിസ് പോലും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ പൈപ്പ് ലൈന്‍ കടന്നുപോവുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സ്ഥലം ഉടമക്ക് തന്നെയാണെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്‍െറ കാലത്ത് പദ്ധതിക്കെതിരെ ഇടതുമുന്നണി ഭരിക്കുന്ന കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിരുന്നു. ഈ രണ്ട് പഞ്ചായത്തുകളിലൂടെയും പൈപ്പ് ലൈന്‍ കടന്നുപോവാന്‍ അനുവദിക്കില്ളെന്നായിരുന്നു ഭരണസമിതി പ്രമേയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.