കോഴിക്കോട്: ഭട്ട്റോഡ് ബീച്ചില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ക്ക് ഭീഷണി. ശാന്തിനഗര്‍ കോളനിയിലെ പുത്തന്‍പുരയില്‍ മിനിയുടെയും അയല്‍വാസി തമിഴ്നാട് സ്വദേശി രഞ്ജിതയുടെയും വീടുകളാണ് ഏതു നിമിഷവും കടലെടുക്കുന്ന അവസ്ഥയിലുള്ളത്. കടലിനോട് ചേര്‍ന്നുകിടക്കുന്ന ഈ വീടുകള്‍ക്കുമുന്നിലുള്ള ആറ് തെങ്ങുകള്‍ കടപുഴകിയിട്ടുണ്ട്. കോളനിയിലെ കടല്‍ഭിത്തിയില്ലാത്ത വീടുകളാണ് ഭീഷണി നേരിടുന്നത്. ഇവരുടെ വീടിനു തൊട്ടടുത്തുള്ള വീടുകള്‍ക്കുമുന്നില്‍വരെ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഈ വീടുകള്‍ക്കുമുന്നില്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും ഭിത്തി നിര്‍മിച്ചിട്ടില്ല. കടലില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ് വീട്. കടലിനോട് ചേര്‍ന്നുള്ള മുറ്റം ഒരു മീറ്ററോളം ഇടിഞ്ഞ് കടലിലേക്ക് വീണിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന തെങ്ങുകളാണ് കടലിലേക്ക് മറിഞ്ഞുവീണത്. ഭര്‍ത്താവ് മരിച്ച മിനിയുടെയും രണ്ട് പെണ്‍മക്കളുള്‍പ്പെടുന്ന കുടുംബത്തിന്‍െറയും ഉപജീവനമാര്‍ഗംകൂടിയായ തെങ്ങുകളാണ് കടലെടുത്തത്. മഴയും വേലിയേറ്റവും ശക്തമായാല്‍ വീടിനകത്തേക്ക് വെള്ളം കയറുമെന്നുറപ്പാണ്. രണ്ട് പെണ്‍കുട്ടികളെയുംകൊണ്ട് എന്തുചെയ്യണമെന്ന ആധിയിലാണ് ഈ വീട്ടമ്മ. കഴിഞ്ഞ വര്‍ഷവും മഴക്കാലത്ത് ഇവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. അന്ന് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി മണല്‍ച്ചാക്കുപയോഗിച്ചാണ് ഭിത്തിയുണ്ടാക്കിയത്. കടല്‍ക്ഷോഭം രൂക്ഷമായതിനത്തെുടര്‍ന്ന് തഹസില്‍ദാര്‍, പുതിയങ്ങാടി വില്ളേജ് ഓഫിസര്‍, വെസ്റ്റ്ഹില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആശാ ശശാങ്കന്‍ തുടങ്ങിയവര്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. രണ്ടുദിവസത്തിനകം കരിങ്കല്ലുപയോഗിച്ച് കടല്‍ഭിത്തി കെട്ടിക്കൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ സ്പര്‍ശം പദ്ധതിയില്‍ നിര്‍മിച്ചതാണ് രണ്ടു വീടുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.