കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി അങ്ങാടിക്കു സമീപം മാക്കൂട്ടം-ജനതാറോഡില്‍ ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിനെതിരെ പരിസരവാസികള്‍ നടത്തുന്ന സമരം 40 ദിവസം പിന്നിട്ടു. ഷാപ്പിലേക്ക് വില്‍പനക്കായി ചത്തെുതൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ കൊണ്ടുവന്ന കള്ള് വ്യാഴാഴ്ച സമരസമിതിക്കാര്‍ തടഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കള്ളുഷാപ് നീക്കംചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ച പ്രകടനമായി ചത്തെുതൊഴിലാളികള്‍ ഷാപ്പിലേക്ക് കള്ളുവില്‍പനക്കായി കൊണ്ടുവന്നിരുന്നു. സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ചുപോവുകയായിരുന്നു. വ്യാഴാഴ്ചയും തൊഴിലാളികള്‍ കള്ളുമായി എത്തിയതോടെയാണ് സമരസമിതി വീണ്ടും തടഞ്ഞത്. സംഭവസ്ഥലത്ത് പൊലീസും എത്തിയതോടെ തൊഴിലാളികള്‍ കള്ള് പരിസരത്തൊഴുക്കി തിരിച്ചുപോവുകയായിരുന്നു. ഏപ്രില്‍ 18നാണ് പ്രദേശവാസികള്‍ ഷാപ്പിനെതിരെ സമരമാരംഭിച്ചത്. സമരം രണ്ടാംഘട്ടം തുടങ്ങാനിരിക്കെ കഴിഞ്ഞമാസം 19ന് രാത്രിയില്‍ കള്ളുഷാപ് കെട്ടിടം അജ്ഞാതര്‍ തകര്‍ത്തിരുന്നു. ഇതിനുശേഷം നാട്ടുകാരെ വെല്ലുവിളിച്ച് ഷാപ്പുടമകള്‍ തുറസ്സായ സ്ഥലത്ത് കള്ളുവില്‍പന നടത്തുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടിരുന്നു. കള്ളുഷാപ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സോ കെട്ടിടനമ്പറോ അനുവദിച്ചിട്ടില്ളെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്. അബ്കാരി ലൈസന്‍സിന്‍െറ മറവിലാണ് ജനവാസകേന്ദ്രത്തില്‍ കള്ളുഷാപ് പ്രവര്‍ത്തിക്കുന്നതെന്നും ഷാപ് മാറ്റുന്നതുവരെ സമരം ശക്തമായി മുന്നോട്ടുപോവുമെന്നുമാണ് സമരസമിതിക്കാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.