കോഴിക്കോട്: ജില്ലയില്‍ അക്ഷരമുറ്റത്തേക്ക് ചിരിയും ചിണുങ്ങലുമായി എത്തിയത് 30000 കുരുന്നുകള്‍. ചെണ്ടമേളവും വര്‍ണബലൂണുകളും മിഠായികളുമായി നവാഗതരെ വിദ്യാലയങ്ങള്‍ വരവേറ്റു. മധുരം നുണഞ്ഞും ബലൂണുകള്‍ കൈക്കലാക്കിയും കളിചിരികളുമായി പ്രവേശനോത്സവത്തില്‍ പങ്കെടുത്തവരില്‍ പലരും ക്ളാസ് മുറികളിലത്തെിയപ്പോഴേക്കും ചിണുങ്ങിയും പിണങ്ങിയും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കരയുന്ന കണ്ണുകളാല്‍ മാതാപിതാക്കളെ തിരയുന്നത് മുതിര്‍ന്ന കുട്ടികള്‍ കൗതുകത്തോടെയും ചെറുചിരിയോടെയും നോക്കിക്കാണുന്നുണ്ടായിരുന്നു. പ്രവേശനോത്സവത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കോക്കല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവപതാക ഉയര്‍ത്തി പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘര്‍ഷഭരിതമായ പുതിയ കാലത്ത് അറിവിന്‍െറ വെളിച്ചം ചുറ്റും പടര്‍ത്തേണ്ടത് കുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട് പ്രവേശനോത്സവസന്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദും കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രനാഥും നിര്‍വഹിച്ചു. ചടങ്ങില്‍ ഗവ.ടി.ടി.ഐയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ‘എന്‍െറ പാപ്പാത്തി’ ഹ്രസ്വചിത്രം റിലീസ് ചെയ്തു. ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രതിഭ, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. ഗണേശന്‍, ഹെഡ്മാസ്റ്റര്‍ ഉണ്ണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ.കെ. രാജന്‍, ബാലുശ്ശേരി ബി.പി.ഒ അബ്ദുള്‍ അഷ്റഫ്, ജില്ലാ പ്രോജക്ട് ഓഫിസര്‍ കെ. വത്സന്‍, പി.ടി.എ പ്രസിഡന്‍റ് പി. പ്രമോദ്, വി.എച്ച്.എസ്.ഇ അസി.പ്രിന്‍സിപ്പല്‍ യു. കുഞ്ഞമ്മദ്, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ കെ. അഹമ്മദ് കോയ, എന്‍.പി. ബാബു, എം.പി. അജിത, കെ.ശ്രീജ, എന്‍.പി. നിധീഷ്, യു.കെ. സിറാജ്, വി.എം. പ്രമീള എന്നിവര്‍ സം സാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.