കോഴിക്കോട്: ബുധനാഴ്ച സന്ധ്യ മുതല്‍ തകര്‍ത്ത് പെയ്ത മഴയില്‍ നഗരത്തില്‍ പ്രളയക്കടല്‍. രാത്രി ഏഴോടെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. മാവൂര്‍ റോഡിലും രാജാജി റോഡിലും നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. നഗരം മണിക്കൂറുകളോളം ഗതാതക്കുരുക്കിലായി. കോരിച്ചൊരിയുന്ന മഴയൊഴിയാന്‍ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കുത്തിയൊലിച്ചത്തെിയ വെള്ളം കാരണം കടത്തിണ്ണയിലും മറ്റും അഭയം തേടിയവര്‍ പുറത്തിറങ്ങാനാകാതെ അകപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്കും മൊഫ്യൂസില്‍ സ്റ്റാന്‍ഡിലേക്കും ബസ് കയറാന്‍ പുറപ്പെട്ടവര്‍ പാതിവഴിയിലായി. അധ്യയനവര്‍ഷത്തിലെ ആദ്യദിവസം തന്നെ മഴയില്‍ കുളിച്ചാണ് പലര്‍ക്കും വീട്ടിലത്തൊനായത്. വൈകീട്ട് നാലോടെ നഗരത്തിന്‍െറ പലഭാഗത്തായി പെയ്തിറങ്ങിയ മഴ അഞ്ചോടെയാണ് ശക്തമായത്. തുടര്‍ന്ന് എട്ടരവരെ നഗരത്തില്‍ തോരാത്ത മഴയുണ്ടായി. മാവൂര്‍ റോഡില്‍ കോഫി ഹൗസിന് സമീപം കാര്‍ വെള്ളക്കെട്ടിലകപ്പെട്ടു. കാറിലുണ്ടായിരുന്ന വടകര സ്വദേശികളായ കുടുംബത്തെ ബീച്ച് ഫയര്‍ഫോഴ്സത്തെി രക്ഷപ്പെടുത്തി. ഭാര്യയും ഭര്‍ത്താവും മകളുമായിരുന്നു കാറിലുണ്ടായിരുന്നത്. രാത്രി എട്ടുമണിയോടെ പുതിയറ റോഡില്‍ അശ്വനി ഡയഗ്നോസ്റ്റിക്സിന് സമീപം മരം കടപുഴകി വീണ് അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. മരം വീണ് സമീപത്തെ വീടിന്‍െറ ഗെയിറ്റും തകര്‍ന്നു. ബീച്ച് ഫയര്‍ഫോഴ്സത്തെി മരം നീക്കം ചെയ്താണ് ഗതാഗതം പുന$സ്ഥാപിച്ചത്. മാവൂര്‍ റോഡിലെ കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. കോഴിക്കോട്: കഴിഞ്ഞ ദിവസം കനത്ത മഴയില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നതോടെ എന്തുചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് മൊയ്തീനും കുടുംബവും. ചെലവൂര്‍ വില്ളേജില്‍ മൂഴിക്കല്‍-ആനക്കയം റോഡില്‍ കന്‍മയില്‍ മൊയ്തീന്‍െറ വീട്ടിലേക്കാണ് മതില്‍ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും പൂര്‍ണമായി തകര്‍ന്നിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് മതില്‍ ഇടിഞ്ഞുവീഴുന്നത്. വീട് പുതുക്കിപ്പണിയാതെ സുരക്ഷിതമായി കിടന്നുറങ്ങാനാകില്ല. വീടിന്‍െറ തെക്കുഭാഗത്തുള്ള ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍െറ അഞ്ചു മീറ്റര്‍ ഉയരമുള്ള ചുറ്റുമതിലാണ് വീട്ടിലേക്ക്് മറിഞ്ഞത്. 50 മീറ്ററിലധികം നീളത്തില്‍ തകര്‍ന്നുവീണ മതിലിന്‍െറ ബാക്കി ഭാഗവും ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്. വീടിനു മുകളിലേക്ക് മതിലിന്‍െറ ഭാഗങ്ങള്‍ വീണ് മൂന്നു മുറികളുടെ ഭിത്തി തകര്‍ന്നു. കൂടാതെ വീടിന് പലഭാഗത്തായി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മേല്‍ക്കൂരയിലെ ഓടും കഴുക്കോലുമെല്ലാം തകര്‍ന്നു. തകര്‍ന്ന മതിലിനടിയില്‍പ്പെട്ടാണ് താല്‍ക്കാലിക രജിസ്ട്രേഷന്‍ മാത്രം എടുത്തിട്ടുള്ള പുതിയ ബൈക്ക് തകര്‍ന്നത്. വീട് ഭാഗികമായി തകര്‍ന്നതോടെ കിടക്കാന്‍പോലും ഇടമില്ലാത്ത അവസ്ഥയിലാണ് വീട്ടുകാര്‍. അസുഖത്തെതുടര്‍ന്ന് കാല്‍വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്ന മൊയ്തീന് ജോലിക്കുപോകാനാകില്ല. മകന്‍ കൂലിപ്പണിക്കുപോയാണ് കുടുംബം പുലര്‍ത്തുന്നത്. വീട് പുതുക്കിപ്പണിയാന്‍ എന്തുചെയ്യണമെന്നുമറിയില്ല. സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഇന്‍ചാര്‍ജും അഡിമിനിസ്ട്രേറ്റിവ് ഓഫിസറും സ്ഥലം സന്ദര്‍ശിച്ചെങ്കിലും സഹായം വാഗ്ദാനം ചെയ്തിട്ടില്ളെന്ന് മൊയ്തീന്‍ പറയുന്നു. കേന്ദ്രം പുതുതായി റോഡ് നിര്‍മിച്ചതിനെതുടര്‍ന്ന് പുതിയ മണ്ണിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങിയാണ് മതില്‍ തകര്‍ന്നതെന്ന് മൊയ്തീന്‍ ആരോപിക്കുന്നു. ഇതിനാല്‍ അധികൃതര്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വില്ളേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.