മുക്കം: ഇരുട്ടിന്‍െറ മറവില്‍ പുഴയിലും തോട്ടിലും ജനവാസ കേന്ദ്രങ്ങളിലും റോഡരികിലും മറ്റും മാലിന്യം തള്ളുന്നത് പതിവായി. സഹിക്കാനാവാതെ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. ഉറക്കമൊഴിച്ച് കാവലിരുന്ന് മാലിന്യവും വാഹനവും പിടികൂടി. ജില്ലയുടെ പല ഭാഗത്തുമുള്ള അറവുശാലകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം പിക്കപ്പ് വാഹനങ്ങളില്‍ കയറ്റി മുക്കം മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് അവിടന്നുമുള്ള മാലിന്യവും കയറ്റി അങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുചെയ്യും. തുടര്‍ന്ന് ആളൊഴിഞ്ഞ അവസരം നോക്കി എവിടെയെങ്കിലും തള്ളുന്ന സംഘത്തിലെ ആളാണ് വ്യാഴാഴ്ച മുക്കത്ത് പിടിയിലായത്. നമ്പര്‍ പ്ളേറ്റിലും മറ്റും കൃത്രിമം നടത്തിയ വണ്ടികളാണ് മുക്കത്തിനു പുറത്തുള്ള ചിലരുടെ നേതൃത്വത്തിലുള്ള ഈ സംഘം ഉപയോഗിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയും സംഘം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം മാലിന്യവണ്ടിയും കൂടെ വന്ന മറ്റൊരു വാഹനവും നമ്പര്‍ പ്ളേറ്റിലാത്ത മോട്ടോര്‍ ബൈക്കുമാണ് നാട്ടുകാര്‍ പിടിച്ചത്. അങ്ങാടിയിലെ പീടികമുറികളില്‍വെച്ച് അനധികൃത അറവുനടത്തുകയും മാലിന്യസംസ്കരണ സംവിധാനമുണ്ടെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഓടയില്‍ മാലിന്യം ഒഴുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. അറവുകാര്‍ ഇപ്രകാരം ചെയ്യുന്നതും തെറ്റാണ്. മാലിന്യം എവിടെ കൊണ്ടുപോകുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും അന്വേഷിക്കാതെ ഉത്തരവാദിത്തമില്ലാതെ വാഹനത്തില്‍ മാലിന്യം കയറ്റി അയക്കുന്നതും കുറ്റകരമാണ്. ഇതിനാല്‍ അറവുകാരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. മുക്കം നഗരസഭ മാലിന്യ മുക്തമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും വിദ്യാര്‍ഥികളും സഹകരിച്ച് തീവ്രയത്ന പരിപാടി നടത്തിവരുന്നതിനിടയിലാണ് പുറത്തുനിന്ന് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇത് നാട്ടുകാരില്‍ വന്‍ രോഷവും പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.