മലപ്പുറം ഗവ. കോളജില്‍ ‘നാക്’ സംഘമത്തെുന്നു

മലപ്പുറം: യു.ജി.സിയുടെ നാഷനല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍െറ (നാക്) ഉന്നതതല സംഘം മലപ്പുറം ഗവ. കോളജ് സന്ദര്‍ശിക്കും. യു.ജി.സിക്ക് കീഴിലെ കോളജുകളുടെ നിലവാരം നിശ്ചയിക്കുന്ന ദേശീയ സമിതിയാണിത്. ജൂലൈ 25നാണ് സംഘം കോളജിലത്തെുക. പ്രമുഖ യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ അടക്കമുള്ള ‘നാക്’ ടീം മൂന്നുദിവസം കോളജിലുണ്ടാകും. 2006ലാണ് കോളജിന് ‘നാക്’ അംഗീകാരം ലഭിച്ചത്. കോളജ് ‘ബി’ റാങ്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഭൗതിക സൗകര്യം, അക്കാദമിക സാഹചര്യം, പഠനാന്തരീക്ഷം, സാമൂഹിക ബന്ധം എന്നിവയാണ് സമിതി പരിശോധിക്കുക. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി പരിശോധക സമിതി ആശയവിനിമയം നടത്തും. മികച്ച ഗ്രേഡ് ലഭിക്കാന്‍ ഒമ്പത് മേഖലകളാക്കിത്തിരിച്ച് വിപുല മുന്നൊരുക്കങ്ങളാണ് കാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ പഠന-പഠനേതര പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും രേഖപ്പെടുത്തുക, ഭൗതിക സംവിധാനങ്ങള്‍ നവീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കോളജ് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. സര്‍ക്കാര്‍ ധനസഹായത്തോടൊപ്പം പി.ടി.എയുടെയും അലുംനിയുടെയും സഹകരണത്തോടെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ഒരു വര്‍ഷത്തോളം സാധാരണ സമയത്തിന് പുറമേ പ്രവര്‍ത്തിച്ചാണ് ‘നാക്’ സന്ദര്‍ശനത്തിനായി കോളജ് സജ്ജമാക്കിയത്. സന്ദര്‍ശനത്തിന്‍െറ ഭാഗമായുള്ള പ്രത്യേക പി.ടി.എ ജനറല്‍ ബോഡി കഴിഞ്ഞദിവസം നടന്നു. ജില്ലാ ആസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലക്ക് വലിയ പ്രാധാന്യമാണ് ‘നാക്’ സന്ദര്‍ശനത്തിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.