യാത്രാദുരിതം വിട്ടൊഴിയാതെ മണിയൂര്‍

വടകര: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത്, കാര്‍ഷിക മേഖല എന്നിങ്ങനെ മണിയൂരിനെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ ഏറെയാണ്. എന്നാല്‍, മണിയൂരിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. ഇതിനു പരിഹാരം തേടി നാട്ടുകാര്‍ നടത്തിയ സമരങ്ങള്‍ക്ക് കൈയും കണക്കുമില്ല. മണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാത്രം ഏകദേശം 1200ല്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പയ്യോളി, പേരാമ്പ്ര, വടകര ഭാഗത്തുള്ളവരാണ്. പയ്യോളി ഭാഗത്തുനിന്നും സ്കൂളിലത്തൊന്‍ ജീപ്പും ഓട്ടോറിക്ഷയുമാത്രമാണ് ആശ്രയം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നവോദയ, ഗവ. ഐ.ടി.ഐ, ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ജിനീയറിങ് കോളജ്, ഇഗ്നോ സെന്‍റര്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. മണിയൂരിലേക്കുള്ള പ്രധാനറോഡായ കുട്ടോത്ത്-അട്ടക്കുണ്ട് റൂട്ടിലും യാത്രാദുരിതമുണ്ട്. പയ്യോളി, പേരാമ്പ്ര ഭാഗങ്ങളില്‍നിന്ന് മണിയൂരിലത്തൊല്‍ അട്ടക്കുണ്ട്, തുറശേരിക്കടവ് എന്നീ രണ്ട് പാലങ്ങളുണ്ടെങ്കിലും ഇതുവഴി ആവശ്യത്തിന് ബസ് സര്‍വിസില്ല. റോഡ് ശോച്യാവസ്ഥയും വളവുകളും പറഞ്ഞ് വടകരയില്‍നിന്നും മണിയൂരിലേക്കുള്ള ബസുകളില്‍ പലതും ട്രിപ് റദ്ദാക്കുന്നു. റോഡില്‍ റീടാറിങ് നടന്ന കാലം മറന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ ബജറ്റിലും മണിയൂരിലേക്കുള്ള റോഡുകള്‍ ഇടം നേടിയില്ല. നിലവില്‍ വടകരയില്‍നിന്ന് മണിയൂര്‍വരെ സര്‍വിസ് നടത്തുന്ന ബസുകള്‍ പയ്യോളിവരെ പോയാല്‍ ഒരുപരിധിവരെ പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ പക്ഷം. മൂന്നുമാസത്തോളമായി ഇതുവഴി ഓടിയിരുന്ന നാല് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഒന്ന് സര്‍വിസ് നിര്‍ത്തി. നല്ല കലക്ഷനുണ്ടായിരുന്ന ഈ ബസ് റദ്ദാക്കിയതിന് അധികൃതര്‍ കാരണമൊന്നും പറയുന്നില്ല. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം ചൂണ്ടികാട്ടി മണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.