വാണിമേല്‍: വിലങ്ങാട് ജലവൈദ്യുതി പദ്ധതിയില്‍ മൂന്ന് ജനറേറ്ററുകളില്‍നിന്ന് വൈദ്യുതി ഉല്‍പാദനം പൂര്‍ണമായി ആരംഭിച്ചു. 7.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് വിലങ്ങാട് പവര്‍ഹൗസിലുള്ളത്. മഴ ശക്തമാവുകയും പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെയാണ് വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതിലാക്കാന്‍ കഴിഞ്ഞത്. നേരത്തേ 2.5 മെഗാവാട്ട് ജനറേറ്ററില്‍നിന്ന് ഇടവിട്ട സമയങ്ങളിലായിരുന്നു വൈദ്യുതി ഉല്‍പാദനം നടത്തിയിരുന്നത്. വാളൂക്കിലെയും പാനോത്തെയും തടയണകളില്‍നിന്ന് കനാല്‍വഴി വെള്ളം വിലങ്ങാട് പവര്‍ഹൗസില്‍ എത്തിച്ചാണ് ഉല്‍പാദനം. രണ്ട് തടയണകളും നിറഞ്ഞുകവിഞ്ഞു. മലയോരത്ത് മഴ കുറവായതിനാല്‍ ഇത്തവണ പതിവിലും വൈകിയാണ് മൂന്ന് ജനറേറ്ററുകളില്‍നിന്ന് ഒരുമിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞത്. വിലങ്ങാട് പവര്‍ഹൗസില്‍നിന്ന് വൈദ്യുതി ഉല്‍പാദനം കഴിഞ്ഞ് പുറത്തേക്ക് ഒഴുക്കുന്ന വെള്ളം സമീപത്തെ വീടിനോട് ചേര്‍ന്ന് പറമ്പുകളിലേക്ക് പതിക്കുന്നതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.