പിഞ്ചോമനകള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കക്കട്ടില്‍: വട്ടോളിയില്‍ കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച അയല്‍വാസികളായ എ.എം. അര്‍ച്ചിതിനും (12) ആദില്‍ ആര്‍. ചന്ദ്രനും (10) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വിതുമ്പലുകളും തേങ്ങലുകളും കരളലിയിക്കുന്ന രംഗങ്ങള്‍ക്കും വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റം സാക്ഷിയായി. ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പിഞ്ചോമനകളെ അമിതവേഗത്തിലത്തെിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അര്‍ച്ചിത് ഏഴിലും ആദില്‍ അഞ്ചിലുമാണ് പഠിച്ചിരുന്നത്. കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബുധനാഴ്ച രാവിലെ 11ഓടെയാണ് കുട്ടികള്‍ പഠിക്കുന്ന വട്ടോളി സ്കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചത്. തുടര്‍ന്ന് ഉച്ചയോടെ മൊകേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സ്കൂളിലെയും പരിസരത്തെ മറ്റു സ്കൂളിലെയും നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും രാവിലത്തെന്നെ സ്കൂളിലത്തെിയിരുന്നു. കുട്ടികള്‍ക്കുപുറമെ രക്ഷിതാക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയിരുന്നു. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, പി. മോഹനന്‍, കെ.കെ. ലതിക, കെ.പി. കുഞ്ഞമ്മദ്കുട്ടി, വി.എം. ചന്ദ്രന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.കെ. ദിനേശന്‍, സത്യന്‍ മൊകേരി, പി.ജി. ജോര്‍ജ്, വി.പി. സജിത, കെ. സജിത്ത്, കെ.ടി. രാജന്‍, സി.എന്‍. ബാലകൃഷ്ണന്‍, കെ.ടി. അശ്വതി, അന്നമ്മ ജോര്‍ജ്, കെ.എം. സതി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സ്കൂളിലത്തെിയിരുന്നു. അതേസമയം, വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച ഡ്രൈവറെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. കളരികെട്ടിയ പറമ്പത്ത് അന്ത്രുവിന്‍െറ മകന്‍ മുഹമ്മദ് ഫാസില്‍ (18) ആണ് അറസ്റ്റിലായത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഫാസിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.