കോഴിക്കോട്: കുറ്റിച്ചിറ ഇടിയങ്ങര റോഡില്‍ അടക്കാനി വീട്ടില്‍ എ.വി. മുഹമ്മദ് നാസറിനെ കാണാതായിട്ട് അഞ്ചുമാസം പിന്നിടുന്നു. ഇതുവരെ ഒരു വിവരവും ലഭിക്കാതെ എവിടെയന്വേഷിക്കണമെന്നറിയാതെ നില്‍ക്കുകയാണ് നാസറിന്‍െറ കുടുംബം. ചക്കുംകടവിലെ മകളുടെ വീട്ടില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഇദ്ദേഹത്തെ കാണാതായത്. രാവിലെ വീട്ടില്‍നിന്ന് ചായ കുടിച്ച് ഇറങ്ങിയതാണ്. പിന്നീട് ഒരു വിവരവുമില്ല. പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നുമില്ല. പത്രങ്ങളിലും കാണാതായ വിവരം നല്‍കിയിരുന്നു. പിതാവിന്‍െറ തിരോധാനത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് നാട്ടില്‍ വന്ന മകന്‍ ഒരുമാസം അന്വേഷിച്ചങ്കെിലും കണ്ടത്തൊനായില്ല. മകന്‍ പലിന്നീട് വിദേശത്തേക്ക് തിരിച്ചുപോയി. അന്വേഷിക്കാനായി കഴിഞ്ഞ ദിവസം വീണ്ടും നാട്ടില്‍ വന്നിരിക്കുകയാണ്. ഈ മാസം 27ന് മകന്‍െറ അവധി അവസാനിക്കും. പിതാവിനെ കണ്ടത്തൊനാവാത്ത വിഷമത്തിലാണ് മകന്‍. കൊശാനി വീട്ടില്‍ സഹറാ ബാനുവാണ് ഭാര്യ. വെളുത്ത നിറവും പൊക്കക്കുറവുമുള്ളയാളാണ് കാണാതായ നാസര്‍. നെറ്റിയില്‍ പാടുണ്ട്. കേള്‍വിക്കുറവും സംസാരിക്കാന്‍ പ്രയാസവുമുണ്ട്. നാസറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9895675868, 9995547783 എന്നീ നമ്പറകളില്‍ ബന്ധപ്പെടണമെന്ന് കുടുംബം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.