കക്കട്ടില്‍: നാദാപുരം-കുറ്റ്യാടി മേഖലയില്‍ വട്ടോളി നാഷനല്‍ സ്കൂളിനു സമീപം വീണ്ടും അപകടം. വിദ്യാര്‍ഥിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ അമിതവേഗത്തിലത്തെിയ കാറിടിച്ച് വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥി അരൂര്‍ സ്വദേശി കാര്യാട്ട് സധുവിന്‍െറ മകന്‍ അഭിലാഷിനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ച സ്ഥലം സന്ദര്‍ശിക്കുന്നതിനിടയിലാണ് അഭിലാഷ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച മരിച്ച അര്‍ച്ചിതിനും ആദില്‍ ആര്‍. ചന്ദ്രനും അന്ത്യോപചാരമര്‍പ്പിക്കാന്‍ രക്ഷിതാക്കളും കുട്ടികളും സ്കൂളിലുള്ള സമയത്താണ് മറ്റൊരു അപകടവാര്‍ത്തകൂടി കേട്ടത്. നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ റോഡ് നവീകരിച്ചതിനുശേഷം നിരവധി അപകടങ്ങളാണ് നടന്നത്. ഇതില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അമിതവേഗം കുറപ്പിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി നടന്നുപോകാനോ ഉള്ള സാഹചര്യമോ അധികൃതര്‍ ഒരുക്കുന്നില്ല. നടപ്പാത ഇല്ലാത്തതും കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടാന്‍ കാരണമാവുന്നു. സ്കൂള്‍ പരിസരം മുതല്‍ മൊകേരി-അമ്പലകുളങ്ങര ഭാഗങ്ങളില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അമിതവേഗം നിയന്ത്രിക്കാന്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.