വ്യാപാരിയെയും മകനേയും ആക്രമിച്ച് അരലക്ഷം കവര്‍ന്നു

കോഴിക്കോട്: നഗരത്തില്‍ വ്യാപാരിയെയും മകനെയും ആക്രമിച്ച് അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലി, മകന്‍ റോഷന്‍ എന്നിവരാണ് കവര്‍ച്ചക്കിരയായത്. കടയടച്ച് പുറത്തിറങ്ങിയ ഇരുവരും കാറിലേക്കു കയറുന്നതിനിടെയാണ് മുഖംമൂടി ധരിച്ച രണ്ടുപേര്‍ ആക്രമിച്ച് ബാഗ് കൈവശപ്പെടുത്തിയത്. പ്രദേശത്ത് പതിഞ്ഞിരുന്ന സംഘം ചാടിവീണ് കത്തി വീശി ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. അക്രമത്തില്‍ ഷൗക്കത്തലിയുടെ കൈക്ക് മുറിവേറ്റു. ഇരുവരും ബഹളംവെച്ചെങ്കിലും ശക്തമായ മഴയായിരുന്നതിനാല്‍ സംഭവം അധികമാരുടെയും ശ്രദ്ധയില്‍പെട്ടില്ല. ബാഗ് തട്ടിപ്പറിച്ച ശേഷം സംഘം കടന്നുകളയുകയും ചെയ്തു. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണമാരംഭിച്ചു. അക്രമികളിലൊരാളുടെ മുഖം പിടിവലിക്കിടയില്‍ റോഷന്‍ കണ്ട സാഹചര്യത്തില്‍ ഇയാളുടെ രേഖാചിത്രം തയാറാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.