കോഴിക്കോട്: മെറിറ്റ് സീറ്റില്‍ ഡിഗ്രി പ്രവേശത്തിനത്തെുന്നവരോട് എയ്ഡഡ് കോളജുകളില്‍നിന്ന് ഈടാക്കുന്നത് കഴുത്തറപ്പന്‍ പി.ടി.എ ഫീസ്. വിവിധ പേരുകളിലായി 6500 രൂപ വരെയാണ് കോളജുകള്‍ സ്വന്തംനിലക്ക് കൈപ്പറ്റുന്നത്. ഫീസടക്കാത്തവരെ വീട്ടിലേക്ക് തിരിച്ചയച്ചാണ് കോളജ് അധികൃതരുടെ ക്രൂരത. അണ്‍ എയ്ഡഡ് കോളജുകളിലെ സെമസ്റ്റര്‍ ഫീസിന് സമാനമായ തുകയാണ് ജില്ലയിലെ മിക്ക കോളജുകളും ഈടാക്കുന്നത്. 3000 മുതല്‍ 6500 രൂപവരെഇങ്ങനെ പിടിച്ചുവാങ്ങുന്നുണ്ട്. പി.ടി.എ ഫീസ് അടച്ചശേഷം കോളജുകളില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് മാനേജ്മെന്‍റ് നിലപാട്. മുക്കം എം.എ.എം.ഒ കോളജില്‍ ഡിഗ്രി മെറിറ്റ് സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളോട് 6500 രൂപയാണ് അധികമായി ഈടാക്കിയത്. പി.ടി.എ സംഭാവന ഇനത്തില്‍ മാത്രം 5000 രൂപയും അംഗത്വ ഫീസ് എന്ന നിലക്ക് 30 രൂപയുമാണ് ഇവര്‍ വാങ്ങുന്നത്. പ്രിന്‍സിപ്പലിന്‍െറ റിലീഫ് ഫണ്ട് ഇനത്തില്‍ 500, മറ്റുള്ളവ എന്ന പേരില്‍ 1000 രൂപ വേറെയും അടക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനു പുറമെയാണ് ഈ പണപ്പിരിവ്. മറ്റ് കോളജുകള്‍ പി.ടി.എ ഫീസായി 3000 രൂപ വരെ വാങ്ങുമ്പോള്‍ പ്രിന്‍സിപ്പല്‍ റിലീഫ് ഫണ്ട്, മറ്റുള്ളവ എന്ന പേരില്‍ ഫീസ് കൈപ്പറ്റുന്നില്ല. മറ്റുള്ളവ എന്നത് വ്യക്തമാക്കണമെന്ന നിര്‍ദേശവും കോളജുകള്‍ പാലിക്കുന്നില്ല. ഡിഗ്രി ഏകജാലക രജിസ്ട്രേഷന്‍ ഫീസായി 250, മാന്‍ഡേറ്ററി ഫീസായി 425രൂപ എന്നിവ അടച്ചശേഷമാണ് മെറിറ്റ് സീറ്റ് ലഭിക്കുന്ന വിദ്യാര്‍ഥി കോളജിലത്തെുന്നത്. അതേസമയം, പി.ടി.എ ഫീസിനായി ആരെയും നിര്‍ബന്ധിക്കുന്നില്ളെന്ന് എം.എ.എം.ഒ കോളജ് പ്രിന്‍സിപ്പല്‍ എ.പി. അബ്ദുറഹ്മാന്‍ പറഞ്ഞു. അക്കാദമിക് ആവശ്യങ്ങള്‍ക്കായാണ് വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് ഈടാക്കുന്നത്. പി.ടി.എയുടെ തീരുമാനം നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ഫീസില്ലാത്തതിന്‍െറ പേരില്‍ ആരെയെങ്കിലും തിരിച്ചയച്ചതായി അറിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.