കോഴിക്കോട്: നഗരത്തിലെ ഏറെ പ്രാധാന്യമുള്ള വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍െറ ശോച്യാവസ്ഥക്ക് ഒരു മാറ്റവുമില്ല. സ്റ്റേഷന്‍ പരിസരം കാടുമൂടി കിടക്കുന്നത് അധികൃതര്‍ ഇതുവരെ അറിഞ്ഞില്ളെന്ന് നടിക്കുകയാണ്. വികസനം കാത്തിരുന്നു മടുത്തു. എന്നാല്‍, ഉള്ളത് വൃത്തിയാക്കികൂടെയെന്നാണ് നാട്ടുകാരുടെ ചോദ്യം. ദിവസേന നിരവധി യാത്രക്കാരത്തെുന്ന റെയില്‍വേ സ്റ്റേഷന്‍െറ വികസനം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വെള്ളയില്‍ സ്റ്റേഷനെ കോഴിക്കോട് നോര്‍ത് റെയില്‍വേ സ്റ്റേഷനായി വികസിപ്പിച്ച് നഗരത്തിന്‍െറ യാത്രാ തിരക്കിന് പരിഹാരം കാണണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. കഴിഞ്ഞ റെയില്‍വേ ബജറ്റിലും ഇങ്ങനെ ഒരു സ്റ്റേഷനുള്ളത് അധികാരികള്‍ കാണാതെപോയി. മഴക്കാലമായതോടെ സ്റ്റേഷന് പരിസരത്ത് വ്യാപകമായി കുറ്റിക്കാടുകള്‍ വളര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇഴ ജന്തുക്കളില്‍നിന്നുള്ള അപകടം പതിയിരിക്കുന്നുണ്ട്. പലസമയത്തും നാട്ടുകാരാണ് വളര്‍ന്നുപൊങ്ങിയ കുറ്റിക്കാടുകള്‍ വെട്ടിമാറ്റാറ്. സമീപത്തെ മരങ്ങള്‍ മുറിച്ചപ്പോള്‍ ബാക്കിയായ ചില്ലകളും മറ്റും സ്റ്റേഷന്‍ പരിസരത്തുനിന്ന് നീക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ല. ആവശ്യത്തിന് ഷെല്‍ട്ടറില്ലാത്തതാണ് മറ്റൊരു പ്രശ്നം. മഴ തുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. രണ്ട് ചെറിയ ഷെല്‍ട്ടറുകളാണ് നിലവിലുള്ളത്. നഗരത്തിന്‍െറ വടക്കന്‍ മേഖലയിലുള്ളവര്‍ക്കാണ് കൂടുതലായും വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍െറ പ്രയോജനം ലഭിക്കുന്നത്. എട്ട് ലോക്കല്‍ ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. രാവിലെ എട്ടുമണിക്കുള്ള കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിനാണ് കൂടുതല്‍ തിരക്ക്. ഹാള്‍ട്ട് സ്റ്റേഷനുകളില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണിവിടെ. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമടക്കം നിരവധിപേരാണ് ദിവസവും ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. ആവശ്യങ്ങള്‍ ഉന്നയിച്ച് വികസനം കൊണ്ടുവരാനോ രാഷ്ട്രീയ സമ്മര്‍ദം ചെലുത്താനോ ജനപ്രതിനിധികള്‍ ശ്രമം നടത്തുന്നില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രിയില്‍ സ്റ്റേഷന്‍ പരിസരം സാമൂഹികവിരുദ്ധര്‍ താവളമാക്കുന്ന സ്ഥിതി തുടരുന്നു. മെഡിക്കല്‍ കോളജ്, സിവില്‍ സ്റ്റേഷന്‍, കക്കോടി, ബാലുശ്ശേരി തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം എത്താവുന്ന സ്റ്റേഷനാണിത്. വെള്ളയില്‍ സ്റ്റേഷനില്‍നിന്ന് ഈ ഭാഗങ്ങളിലേക്കെല്ലാം നേരിട്ട് ബസ് ലഭിക്കും. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തര പരാതിയെ തുടര്‍ന്നാണ് ഇവിടെ ശൗചാലയം അനുവദിച്ചുകിട്ടിയത്. നാട്ടുകാര്‍ സ്റ്റേഷന്‍െറ ശോച്യാവസ്ഥ കാണിച്ച് റെയില്‍വേ റീജ്യനല്‍ മാനേജര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കുക, പ്ളാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങിയവയാണ് യാത്രക്കാര്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.