കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം പിറകില്‍തന്നെയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ യു.എല്‍.സി.സി.എസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘കണ്‍വെര്‍ജ് 2016’ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷരതയില്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പമുള്ള കേരളം ഉന്നതവിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ ഇനിയും ഒരുപാടുണ്ട്. അതിന് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. വിദ്യാര്‍ഥികള്‍ നേടുന്ന കഴിവുകള്‍ നാടിന്‍െറ പുരോഗതിക്ക് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 10ാം ക്ളാസ് കഴിഞ്ഞ് ശാസ്ത്ര വിഷയങ്ങള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആധുനിക വിദ്യാഭ്യാസ സാധ്യതകളെ ബോധ്യപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശാസ്ത്രരംഗത്ത് ലോകത്തിന് സമര്‍പ്പിക്കാന്‍ തരത്തിലുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനന്‍, എസ്. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.