ഫറോക്ക്: നാടെങ്ങും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്പോഴും ഇ.എസ്.ഐ കേന്ദ്രീകരിച്ചുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍. ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഠിനാധ്വാനം നടത്തുകയാണ്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഇ.എസ്.ഐ ആശുപത്രികളില്‍ നിയമിക്കപ്പെട്ട എ.എന്‍.എം (ഓക്സിലറി നഴ്സ് ആന്‍ഡ് മിഡ്വൈഫ്) തസ്തികയിലുള്ളവര്‍ കാര്യമായ പണിയെടുക്കുന്നില്ളെന്നാണ് ആക്ഷേപം. മിക്ക ഡിസ്പന്‍സറികളിലും ഒന്നോ അതിലധികമോ എ.എന്‍.എം തസ്തികകളുണ്ട്. നഴ്സിങ് ആന്‍ഡ് മിഡ് വൈഫിയില്‍ പ്രാവീണ്യം നേടിയ ഈ വിഭാഗം ഒരുകാലത്ത് പ്രസവമെടുക്കാനും മറ്റുമായി സേവനം ചെയ്തവരായിരുന്നു. എന്നാല്‍, പ്രസവം ആശുപത്രികളിലേക്ക് മാറിയതോടെ ആരോഗ്യവിഭാഗത്തില്‍ തസ്തിക ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് എന്നാക്കുകയും മുഖ്യമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യ വിഭാഗത്തിന്‍െറ മാത്രം ഉത്തരവാദിത്തമെന്ന ധാരണ കാരണം മറ്റുള്ളവരൊക്കെ ഈ രംഗം കൈയൊഴിഞ്ഞു. ഇതിന്‍െറ ഭാഗമായാണ് ഇ.എസ്.ഐയിലെ എ.എന്‍.എം മാരും ‘തൊഴില്‍രഹിത’രായത്. ആശുപത്രികളില്‍ അല്ലറ ചില്ലറ പണികളെടുത്ത് കനത്ത ശമ്പളം കൈപ്പറ്റുന്നുവെന്ന് വിമര്‍ശമുണ്ട്. 10ഓടെയത്തെി ഉച്ചക്ക് തിരിച്ചു പോകാനും ഇവര്‍ക്ക് കഴിയുന്നു. അതേസമയം, സമാന തസ്തികയില്‍ ആരോഗ്യവകുപ്പിലുള്ളവര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിയമിക്കപ്പെട്ടവരാണ്. ഇപ്പോള്‍ ജനസംഖ്യ മൂന്നിരട്ടിയായിട്ടും തസ്തിക വര്‍ധിപ്പിച്ചിട്ടില്ല. രാവിലെ ഒമ്പത് മുതല്‍ വീടുവീടാന്തരം കയറി രണ്ട് മണിയോടെ ഓഫിസിലത്തെി എല്ലാം രേഖപ്പെടുത്തണം. പ്രസവം, കുത്തിവെപ്പ്, പകര്‍ച്ചവ്യാധി നിയന്ത്രണം, സ്കൂള്‍, അങ്കണവാടി സന്ദര്‍ശനം, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളായ എം.സി.ടി.എസ്, എച്ച്.എം.ഐ.എസ് തുടങ്ങി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ ഇവര്‍ക്കുണ്ട്. ഇത്തരം ജോലികളിലൊന്നും ഇ.എസ്.ഐയിലെ എ.എന്‍.എം വിഭാഗം പങ്കാളിത്തം വഹിക്കുന്നില്ല. ഈ വിഭാഗത്തെക്കൂടി പൊതുജനാരോഗ്യരംഗത്തേക്ക് എത്തിച്ചാല്‍ കൂടുതല്‍ പ്രയോജനം സമൂഹത്തിന് ലഭിക്കും. പ്രസവം നടക്കുന്ന ഇ.എസ്.ഐ ആശുപത്രികളിലേക്ക് ഈയിടെ ചിലര്‍ക്ക് പുനര്‍നിയമനം നല്‍കപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളിലെ പ്രതിരോധ കുത്തിവെപ്പുകള്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരാണ് വരുന്നത്. എ.എന്‍.എം തസ്തികയുള്ള ഇ.എസ്.ഐ ആശുപത്രി സ്ഥിതിചെയ്യുന്ന വാര്‍ഡുകളില്‍ ഇവരെയുപയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാനായാല്‍ ഈ രംഗത്ത് കൂടുതല്‍ സേവനം ലഭിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട ആരോഗ്യസ്ഥാപനാധികാരിക്ക് മേല്‍നോട്ടം വഹിക്കാനും കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.