വടകര: അഞ്ച് പതിറ്റാണ്ടിനുശേഷം വടകര-മാഹി കനാല്‍ ജലപാത സ്വപ്നത്തിന് വീണ്ടും ജീവന്‍ വെക്കുന്നു. പുതിയ ബജറ്റില്‍ പദ്ധതിക്കായി അമ്പത് കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പലവിധ വെല്ലുവിളികള്‍ നേരിടുന്ന പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുമെന്ന പ്രതീക്ഷയാണ് ബജറ്റ് നല്‍കുന്നത്. വടകര ചെരണ്ടത്തൂര്‍ മൂഴിക്കലില്‍ തുടങ്ങി മാഹിയില്‍ അവസാനിക്കുന്ന കനാലിന് 17.40 കിലോമീറ്റര്‍ നീളമുണ്ട്. മൂഴിക്കല്‍ മുതല്‍ കന്നിനടവരെയുള്ള പ്രവൃത്തിയാണ് തുടക്കത്തില്‍ നടന്നത്. 23 കോടി രൂപ ചെലവില്‍ നബാര്‍ഡിന്‍െറ സഹായത്തോടെയാണ് കനാലിന്‍െറ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചത്. തുടര്‍ന്നുള്ള 10.30 കിലോമീറ്റര്‍ കനാല്‍ നിര്‍മാണത്തിന് 70 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ, അപകടാവസ്ഥയിലായതും അല്ലാത്തതുമായ പാലങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടുന്നത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്. പാലം പുനര്‍നിര്‍മിക്കുന്നതിന് കണ്ണൂരിലെ ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി. ആദ്യഘട്ടത്തില്‍ നാലുപാലങ്ങളുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. കല്ളേരി, വേങ്ങാളി, പറമ്പില്‍, കോട്ടപ്പള്ളി പാലങ്ങളാണ് ഇവ. ഇവയില്‍ പലതും ഇപ്പോള്‍ കാലപ്പഴക്കത്താല്‍ അപകടഭീഷണിയുയര്‍ത്തുന്നവയാണ്. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് ഇത്തരം പ്രവൃത്തികള്‍ മുടങ്ങാനിടയാക്കിയത്. തകര്‍ച്ച നേരിടുന്ന വടകര-നാദാപുരം സംസ്ഥാനപാതയിലെ കളിയാംവെള്ളി പാലം ഇരുമ്പുതൂണുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിരിക്കയാണിപ്പോള്‍. ആവശ്യത്തിന് വീതിയില്ലാത്തവയാണ് പാലങ്ങള്‍ ഏറെയും. വടകര-മാഹിയില്‍ കനാലില്‍ ജലഗതാഗതം തുടങ്ങുകയാണെങ്കില്‍ ഈ പാലങ്ങള്‍ക്ക് വീതികൂടിയേ തീരൂ. എങ്കില്‍ മാത്രമേ കനാല്‍ നവീകരണം ഗുണം ലഭിക്കുകയുള്ളൂ. 1965ലാണ് വടകര- മാഹി കനാല്‍ പദ്ധതി ആസൂത്രണം ചെയ്തത്. നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് ജലപാതയിലെ പ്രധാന കണ്ണികളിലൊന്നാണ് വടകര-മാഹി കനാല്‍. വടകരക്കും വളപട്ടണം പുഴക്കും മധ്യേ പല സ്ഥലങ്ങളിലായി 48 കിലോമീറ്ററില്‍ ജലപാതയില്ല. ഈ 48 കിലോമീറ്ററില്‍ പെട്ടതാണ് വടകര-മാഹി കനാല്‍പ്രദേശം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കോട്ടപ്പുറം-നീലേശ്വരം ജലപാത കൈയത്തെും ദൂരത്താകും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പാത പൂര്‍ത്തീകരിക്കുന്നതോടെ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.