കോഴിക്കോട്: കുറഞ്ഞ നിരക്കില്‍ കോഴിക്കോട് നഗരത്തില്‍ ഓട്ടം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ടാക്സി സര്‍വിസിനെതിരെ പ്രതിഷേധം. വെള്ളിയാഴ്ച ഉദ്ഘാടനം നടത്താനിരുന്ന മാംഗോ കാബ്സിന്‍െറ ആദ്യ ലോഞ്ചിങ് ടാക്സി തൊഴിലാളികള്‍ തടസ്സപ്പെടുത്തി. പ്രതിഷേധ സൂചകമായി വൈകുന്നേരം മാംഗോ കാബ്സ് ഓണ്‍ലൈന്‍ ടാക്സി ഓഫിസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. പുതിയ പദ്ധതി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്നും കോഴിക്കോട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്നും പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ അനുമതിയോടുകൂടി തുടങ്ങിയ പദ്ധതി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമനടപടിയെടുക്കുമെന്ന് മാംഗോ കാബ്സ് അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ ഓടുന്ന ടാക്സി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലല്ല സര്‍വിസ് നടത്തുന്നതെന്ന് മാംഗോ കാബ്സ് ജനറല്‍ മാനേജര്‍ വിഷ്ണു എ.കുമാര്‍ അവകാശപ്പെട്ടു. ടാക്സി തൊഴിലാളികളുടെ സഹകരണത്തോടുകൂടി എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പദ്ധതി വിജയിച്ചതാണ്. 99 രൂപ മിനിമം നിരക്കിലാണ് സ്വകാര്യ ടാക്സി കാര്‍ സര്‍വിസായ മാംഗോ കാബ്സ് നിരത്തിലിറങ്ങുന്നത്. യാത്ര പുറപ്പെട്ട് അവസാനിക്കുന്ന സ്ഥലം വരെയുള്ള നിരക്കാണ് ഈടാക്കുക. പൂര്‍ണമായി സാറ്റലൈറ്റ് സംവിധാനത്തോടുകൂടി ഒരുക്കുന്ന സുരക്ഷിതമായ യാത്ര കൂടാതെ നഗരപരിധിയില്‍ പത്ത് കിലോമീറ്ററിനുള്ളില്‍ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള യാത്ര സൗജന്യമാണ ്-കമ്പനിക്കാര്‍ പറഞ്ഞു. ആയിരക്കണക്കിന് ടാക്സി തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാകയാല്‍ പദ്ധതി കോഴിക്കോട്ട് അനുവദിക്കില്ളെന്ന് യൂനിയനുകള്‍ അറിയിച്ചു. പ്രതിഷേധ യോഗം സി.ഐ.ടി.യു സിറ്റി ഏരിയ സെക്രട്ടറി ടി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് വി.സി. സേതുമാധവന്‍, എ.ഐ.ടി.യു.സി നേതാവ് എ. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.