കക്കോടിയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്

കക്കോടി: കക്കോടിയില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്. ചേവായൂര്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും നാട്ടുകാരായ മൂന്ന് വീട്ടമ്മമാര്‍ക്കുമാണ് പരിക്കേറ്റത്. ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാന്‍, എ.എസ്.ഐ ആനന്ദ്, സി.പി.ഒ. ധന്യേഷ്, ഹോംഗാര്‍ഡ് സതീഷ്, ആറുകണ്ടത്തില്‍ ബാബുവിന്‍െറ ഭാര്യ സ്നേഹലത (45), വളപ്പില്‍ രാജന്‍െറ ഭാര്യ രത്നവല്ലി (45), കുന്നോളി സുനില്‍കുമാറിന്‍െറ ഭാര്യ സബീന (38) എന്നിവരെയാണ് പരിക്കുകളോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂവ്വത്തൂര്‍ റോഡിലെ ബണ്ടിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പ്രദേശത്തെ പൊതുസ്ഥലത്തെ മദ്യപാനത്തെ സംബന്ധിച്ചും വ്യാജവാറ്റ് സംബന്ധിച്ചും നല്‍കിയ പരാതിയില്‍ എസ്.ഐ നടപടിയെടുത്തില്ല എന്നാരോപിച്ച് നാട്ടുകാര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെ കുറിച്ചറിഞ്ഞ എസ്.ഐയും സംഘവും പ്രദേശത്തത്തെി നാട്ടുകാരെ പരിഭ്രാന്തരാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുണ്ടായിരുന്ന ഏതാനും പേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള പൊലീസിന്‍െറ ശ്രമം അവരുടെ അമ്മമാരത്തെി തടയുകയായിരുന്നു. നിരപരാധിയായ തന്‍െറ മകന്‍ രജില്‍കുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം തടഞ്ഞപ്പോള്‍ പൊലീസ് മര്‍ദിച്ചതായി രത്നവല്ലി പറയുന്നു. വെങ്ങളത്ത് ഷാജിയെന്ന യുവാവിനെ പൊലീസ് മര്‍ദിക്കുന്നത് കണ്ട് അമ്മ സുഭദ്ര സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. വീട്ടമ്മമാര്‍ക്കുള്‍പ്പെടെ മര്‍ദനമേല്‍ക്കേണ്ടി വന്നതോടെ പ്രദേശവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. ഇതിനിടെ സ്ഥലത്തത്തെിയ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍െറയും എന്‍. രാജേഷിന്‍െറയും നേതൃത്വത്തില്‍ ഇടപെട്ട് ശാന്തരാക്കിയതോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. അതേസമയം, പൊതുസ്ഥലത്ത് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ചിലരത്തെി പൊലീസിനെ മര്‍ദിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നെന്ന് എസ്.ഐ ഷാജഹാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.