വെങ്ങളം-പൂളാടിക്കുന്ന് ബൈപാസ് : ദേശസാത്കരണത്തിന് നീക്കം

കോഴിക്കോട്: പുതുതായി ഉദ്ഘാടനം ചെയ്ത വെങ്ങളം- പൂളാടിക്കുന്ന് ബൈപാസ് ദേശസാത്കരിക്കാന്‍ കെ.എസ്.ആര്‍.ടി.സി നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് (ഓപറേഷന്‍) കോഴിക്കോട് സോണല്‍ ഓഫിസര്‍ കത്ത് നല്‍കി. ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കുമെന്നാണ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചത്. റൂട്ട് എന്‍.എച്ച് 66 ആയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റൂട്ട് പിടിച്ചെടുക്കാന്‍ സ്വകാര്യബസ് ലോബി ശ്രമം നടത്തുന്നതിനിടെയാണ് ഇത് നോട്ടിഫൈഡ് റൂട്ട് ആക്കണം എന്ന ആവശ്യവുമായി കെ.എസ്.ആര്‍.ടി.സി രംഗത്തുവന്നത്. ഇപ്പോള്‍ ആര്‍ക്കും ആധിപത്യമില്ലാത്ത റൂട്ടില്‍ സ്വകാര്യ ബസുകള്‍ വന്നാല്‍ അവര്‍ അവകാശവാദമുന്നയിക്കും എന്നതാണ് അവസ്ഥ. എന്നാല്‍, നോട്ടിഫൈഡ് ചെയ്ത് കഴിഞ്ഞാല്‍ സ്വകാര്യ ബസുകള്‍ ഓടിയാലും പിന്നീട് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്താന്‍ തയാറായാല്‍ സ്വകാര്യ ബസുകള്‍ക്ക് പിന്മാറേണ്ടി വരും. ബൈപാസ് ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ കൊയിലാണ്ടി-വെങ്ങളം-മലാപ്പറമ്പ്-സിവില്‍ സ്റ്റേഷന്‍-കോഴിക്കോട് റൂട്ടിലും കൊയിലാണ്ടി-വെങ്ങളം- മലാപ്പറമ്പ്-തൊണ്ടയാട്- മെഡിക്കല്‍ കോളജ് റൂട്ടിലും കൊയിലാണ്ടി-വെങ്ങളം-മലാപ്പറമ്പ്- തൊണ്ടയാട്-രാമനാട്ടുകര- യൂനിവേഴ്സിറ്റി റൂട്ടിലും സര്‍വിസ് ആരംഭിച്ചിരുന്നു. ഈ റൂട്ടുകളിലും കൊയിലാണ്ടി- കുന്ദമംഗലം റൂട്ടിലും വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാനാണ് കെ.എസ്.ആര്‍.ടി.സി നീക്കം. ഇതിന് ബസുകളെയും ജീവനക്കാരെയും ഒരുക്കിത്തുടങ്ങിയതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. മൊത്തം 28.5കി.മീ നീളമുള്ള ബൈപാസ് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ്. ദൂരക്കുറവിന് പുറമെ, ബസ് ചാര്‍ജ് ഇനത്തില്‍ കുറവും ഉണ്ടാകും. കൊയിലാണ്ടി-കുന്ദമംഗലം റൂട്ടില്‍ ഏഴ് കിലോമീറ്ററോളവും കൊയിലാണ്ടി-മെഡിക്കല്‍ കോളജ് റൂട്ടില്‍ എട്ട് കിലോമീറ്ററോളവും ലാഭിക്കാം. ഇരുപത് രൂപക്ക് ഇരു റൂട്ടിലും യാത്രക്കാര്‍ക്ക് ലക്ഷ്യത്തിലത്തൊം. കൊയിലാണ്ടി- കുന്ദമംഗലം റൂട്ടില്‍ ഇപ്പോള്‍ 33 രൂപയാണ് ഇപ്പോഴത്തെ ചാര്‍ജ്. ഇതിനെല്ലാം പുറമെ, നഗരത്തിന്‍െറ ഗതാഗതക്കുരുക്കില്‍പെടാതെ ലക്ഷ്യത്തിലത്തൊം എന്നതാണ് റൂട്ടിന്‍െറ പ്രധാന സവിശേഷത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.