തിരുവമ്പാടി: പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടരവെ മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന നേത്യത്വത്തിന്‍െറ അനുമതിപ്രകാരം നിയോജക മണ്ഡലം കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ നിയോജക മണ്ഡലം കമ്മിറ്റിക്കായിരിക്കും പഞ്ചായത്ത് കമ്മിറ്റിയുടെ ചുമതല. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചതെന്ന് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. ഉസൈന്‍കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലീഗ് യു.ഡി.എഫ് ബന്ധത്തിലും തിരുവമ്പാടിയില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പറഞ്ഞു. അതേസമയം, 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടങ്ങിയ ചേരിപ്പോരാണ് ലീഗില്‍ ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റിലും പാര്‍ട്ടി തോറ്റിരുന്നു. പരാജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കാത്തവരാണെന്നായിരുന്നു പഞ്ചായത്ത് കമ്മിറ്റിയുടെ ആക്ഷേപം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ആരോപണമുയര്‍ന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനിടെ, ശിഹാബ് തങ്ങള്‍ കള്‍ചറല്‍ ഫോറം രൂപവത്കരിച്ച് വിമതര്‍ പഞ്ചായത്ത് നേതൃത്വത്തിനെതിരെ പരസ്യമായ വെല്ലുവിളിയുയര്‍ത്തി. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വം ഏതാനും പേരുള്‍പ്പെട്ട കോക്കസിന്‍െറ പിടിയിലാണെന്നായിരുന്നു ശിഹാബ് തങ്ങള്‍ കള്‍ചറല്‍ ഫോറം ആരോപിച്ചത്. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലുള്ള നിര്‍ണായക ഘട്ടത്തില്‍ ശത്രുപക്ഷത്ത് അണിനിരന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് വിമതര്‍ ശ്രമിച്ചതെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആക്ഷേപം. തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ വഷളായത് നിയോജക മണ്ഡലം കമ്മിറ്റി അവസരോചിതമായി ഇടപെടാത്തതുമൂലമാണെന്നാണ് ചില ലീഗ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നെങ്കില്‍ ദയനീയ തോല്‍വി ഒഴിവാക്കാമായിരുന്നുവെന്ന് വിലയിരുത്തുന്നവരുണ്ട്. തിരുവമ്പാടിയിലെ ഇരു ചേരികള്‍ക്കും കുടപിടിക്കുന്നവര്‍ നിയോജക മണ്ഡലം നേതാക്കളിലുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെ, പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടുവെന്ന പ്രചാരണത്തിനെതിരെ വാര്‍ഡ് കമ്മിറ്റികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയത്തെിയപ്പോഴാണ് നിയോജക മണ്ഡലം നേതൃത്വം ഉണര്‍ന്നതെന്നും വിമര്‍ ശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.