കോഴിക്കോട്: പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങിച്ചെന്ന സഞ്ചാരിക്കൂട്ടം തുഷാരഗിരിയെ മാലിന്യമുക്തമാക്കി. ഫേസ്ബുക് കൂട്ടായ്മയായ സഞ്ചാരിയുടെ കോഴിക്കോട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കടലു മുതല്‍ കാടുവരെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാത്ര. ദിവസേന നൂറുകണക്കിന് സന്ദര്‍ശകരത്തെുന്ന തുഷാരഗിരിയുടെ പരിസ്ഥിതി സംരക്ഷണത്തിന് പൂര്‍ണപിന്തുണ നല്‍കാനായിരുന്നു സഞ്ചാരികളത്തെിയത്. വെള്ളച്ചാട്ടത്തിനും പരിസരത്തുമുണ്ടായിരുന്ന പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചും പ്രകൃതിസംരക്ഷണത്തിന്‍െറ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ച് അവര്‍ തുഷാരഗിരിയുടെ സംരക്ഷണത്തിനായി ഒത്തുചേര്‍ന്നു. കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച റൈഡ് മലപ്പുറം എം.വി.ഐ സാജു ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ എട്ടിന് ആരംഭിച്ച റൈഡില്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി നൂറോളംപേരാണ് പങ്കുചേര്‍ന്നത്. സഞ്ചാരി ഗ്രൂപ് കോഴിക്കോട് യൂനിറ്റിന്‍െറ ആദ്യത്തെ പരിപാടിയാണിത്. കോഴിക്കോട് നഗരംചുറ്റി മെഡിക്കല്‍ കോളജ്, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം എന്നീ കേന്ദ്രങ്ങളില്‍നിന്ന് കൂടുതല്‍ സഞ്ചാരികള്‍ യാത്രയില്‍ പങ്കാളികളായി. സഞ്ചാരിക്കൊപ്പം യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധിപേരാണ് വിവിധ കേന്ദ്രങ്ങളിലത്തെിയത്. കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ എം.വി.ഐ സാജു, റൈഡ് ക്യാപ്റ്റന്‍ മുനീര്‍ ഹുസൈന്‍, പ്രവീണ്‍ സോമന്‍ എന്നിവര്‍ സം സാരിച്ചു. തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം സഞ്ചാരികളെ സ്വീകരിച്ചു. ഫോറസ്റ്റ് ഓഫിസര്‍ ഷാജിവ്, ഡി.ടി.പി.സി ഇക്കോ ടൂറിസം മാനേജര്‍ ഷെല്ലി മാത്യു എന്നിവര്‍ സംസാരിച്ചു. ട്രക്കിങ്ങിന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട്, സാഹില്‍ അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.