പേരാമ്പ്ര: ലാസ്റ്റ് കല്ളോടില്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ ആറ് എസ്.എഫ്.ഐക്കാര്‍ക്ക് പരിക്ക്. പൊലീസിന്‍െറ ഗ്രനേഡ് പ്രയോഗത്തില്‍ ഒരു എസ്.എഫ്.ഐക്കാരനും പരിക്കേറ്റു. എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ സെക്രട്ടറി പന്നിമുക്കിലെ എം.എം. അതുല്‍ദാസ് (20), ജോ. സെക്രട്ടറി കൂത്താളിയിലെ മിഥുന്‍ കൃഷ്ണ (20), ജില്ലാ കമ്മിറ്റി അംഗം മുയിപ്പോത്ത് ആന്‍സി അശോകന്‍ (20), ഏരിയാ കമ്മിറ്റി അംഗങ്ങളായ കല്ളോട് പാവട്ടുപൊയില്‍ സിദ്ധാര്‍ഥ് (21), മേപ്പയൂരിലെ അര്‍ജിത്ത്(19), കീഴരിയൂരിലെ അനൂപ്ചന്ദ്(19), വേളം കൂളിക്കുന്നിലെ അശ്വിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന് പരിക്കേറ്റത് പൊലീസ് എറിഞ്ഞ ഗ്രനേഡ് തലയില്‍കൊണ്ടാണ്. ലാസ്റ്റ് കല്ളോട് ലിറ്റില്‍ ഫ്ളവര്‍ നഴ്സറി സ്കൂളില്‍ നടക്കുന്ന എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ സമ്മേളനത്തിന്‍െറ പ്രതിനിധി സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ ഇരുപതോളം വരുന്ന ആര്‍.എസ്.എസ് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നത്രെ. സംഘര്‍ഷമുണ്ടായതറിഞ്ഞ് ഇരു പാര്‍ട്ടിക്കാരും കല്ളോട് തടിച്ചുകൂടി. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ സ്ഥലത്തത്തെിയ പേരാമ്പ്ര പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഗ്രനേഡില്‍നിന്നുള്ള പുക ശ്വസിച്ച് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ബി.ജെ.പി കല്ളോട് സ്ഥാപിച്ച, കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ ബോര്‍ഡ് നശിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, നഴ്സറി സ്കൂള്‍ എസ്.എഫ്.ഐക്ക് സമ്മേളനം നടത്താന്‍ വിട്ടുനല്‍കിയതിനെതിരെ ബി.ജെ.പി സ്ഥാപിച്ച പോസ്റ്ററും നശിപ്പിച്ചിരുന്നു. ഇതിനു പിന്നില്‍ എസ്.എഫ്.ഐ ആണെന്നാണ് ആര്‍.എസ്.എസ് ആരോപണം. സംഘര്‍ഷം കണക്കിലെടുത്ത് നാദാപുരം എ.എസ്.പി കറുപ്പ സ്വാമി ഐ.എ.എസ്, പേരാമ്പ്ര സി.ഐ കെ.കെ. ബിജു, നാദാപുരം സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.