കോഴിക്കോട് ഒരുങ്ങി, ഗുലാം അലിക്ക് പാടാന്‍

കോഴിക്കോട്: ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയുടെ കോഴിക്കോട്ടെ ഗസല്‍ സന്ധ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17ന് വൈകീട്ട് ആറിന് സ്വപ്നനഗരിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന പരിപാടിയില്‍ 15,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കും. സമീപ ജില്ലകളില്‍നിന്നും സംഗീതപ്രേമികളത്തെുമെന്നാണ് കരുതുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്രവേശം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പ്ളാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് ഇരിപ്പിടം ഒരുക്കിയത്. വൈകീട്ട് 5.30ന് തന്നെ ഇരിപ്പിടത്തിലത്തെണം. സംസ്ഥാന സര്‍ക്കാറിന്‍െറ അതിഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പരിപാടികളുടെ നിയന്ത്രണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായായിരിക്കും. ഗുലാം അലിയെ വേദിയില്‍ ആദരിക്കും. കോഴിക്കോടിന്‍െറ ഉപഹാരം മുഖ്യാതിഥി എം.ടി. വാസുദേവന്‍ നായര്‍, ഗുലാം അലിക്ക് കൈമാറും. സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളുമുണ്ടാകും. സംഗീതമേഖലയിലെ അവശരായ രണ്ട് കലാകാരന്മാര്‍ക്ക് ചടങ്ങില്‍ സഹായം നല്‍കും. കലാകാരന്മാരെ തെരഞ്ഞെടുക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യ സ്പോണ്‍സര്‍മാരായ മലബാര്‍ ഗ്രൂപ്പിന്‍െറ റാം മോഹന്‍ റോഡ് മലബാര്‍ ഗേറ്റില്‍ സംഘാടകസമിതി ഓഫിസില്‍നിന്നാണ് വിതരണം ചെയ്യുക. ഗുലാം അലി ശനിയാഴ്ചതന്നെ കോഴിക്കോട്ടത്തെുമെന്നും സംഘാടകര്‍ പറഞ്ഞു. എളമരം കരീം എം.എല്‍.എ, ടി.പി. ദാസന്‍, ഒ. രാജഗോപാല്‍, എന്‍.സി. അബൂബക്കര്‍, അഡ്വ. കെ. ജയന്ത്, എന്‍.പി. അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.