കോഴിക്കോട്: ‘കാക്കുക മണ്ണിന്‍െറ പുണ്യം’ എന്ന സന്ദേശവുമായി മഹാത്മ ദേശസേവക ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹരിതഗ്രാമം-2016 പരിപാടി ഫെബ്രുവരി 11 മുതല്‍ 16 വരെ വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക-ആരോഗ്യ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചുള്ള പഠനഗവേഷണങ്ങളാണ് പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനങ്ങളും വില്‍പന സ്റ്റാളുകളും നടത്തുന്നതിനുള്ള സൗകര്യവുമുണ്ട്. ഇതിനായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9539157337, 9496380651. കേരള ജൈവകര്‍ഷക സമിതി, ഗുരുകുല വൈദ്യസമാജം, തപോവനം കൊച്ചി, സുഗന്ധി ഗാര്‍ഡന്‍സ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മഹാത്മ ട്രസ്റ്റ് സംഘടിപ്പിച്ചുവരുന്ന ഹരിതഗ്രാമത്തിന്‍െറ ഏഴാമത്തെ പരിപാടിയാണ് ഇത്. വിഷമില്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ജൈവകര്‍ഷകര്‍ക്കും പരമ്പരാഗത രീതിയിലുള്ള ചെറുകിട കുടില്‍ വ്യവസായങ്ങള്‍ക്കും ആയുര്‍വേദ പാരമ്പര്യ വൈദ്യരംഗത്തുള്ള ഒൗഷധനിര്‍മാണങ്ങള്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. സെമിനാറുകള്‍, ഓപണ്‍ ഫോറങ്ങള്‍, സമ്മേളനങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍ എന്നിവയും നടക്കും. പി.പി. ദാമോദരന്‍, ഹീര നെട്ടൂര്‍, ടി. ശ്രീനിവാസന്‍, പുറന്തേടത്ത് ഗംഗാധരന്‍, വിനോദ് ചെറിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.