കോഴിക്കോട്: പുതിയപാലത്ത് ആന ഇടഞ്ഞ സംഭവത്തില്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ജില്ലാ കലക്ടറോട് വിശദീകരണം തേടി. സുപ്രീംകോടതി നിര്‍ദേശപ്രകാരം കലക്ടര്‍ ചെയര്‍മാനായ നാട്ടാന മോണിട്ടറിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത അമ്പാടി കണ്ണന്‍ എന്ന ആനയാണ് ബുധനാഴ്ച കോഴിക്കോട്ട് ഇടഞ്ഞതെന്ന് ബോര്‍ഡിന് പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചത്. തൃശൂര്‍ ആസ്ഥാനമായ ഹെറിട്ടേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് ആണ് ബോര്‍ഡിന് പരാതി നല്‍കിയത്. ഇതേ ആന കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പല ചടങ്ങുകള്‍ക്കിടയിലും ഇടഞ്ഞിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് കൊമ്പനാന പരാക്രമം കാണിച്ചത്. കോഴിക്കോട് ജില്ലയില്‍ ചട്ടവിരുദ്ധമായി താല്‍കാലിക ലൈസന്‍സ് സമ്പാദിച്ച ആറ് ആനകളുടെ ലിസ്റ്റില്‍ ഒന്നാമത്തേതാണ് അമ്പാടി കണ്ണന്‍. പീഡനമേറ്റതിന്‍െറ പാടുകള്‍ ആനയുടെ ശരീരത്തിലുണ്ട്. നാട്ടാനയെ ഏത് കാര്യത്തിന് ഉപയോഗിക്കുന്നതിനുമുമ്പും നാട്ടാന മോണിട്ടറിങ് കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടറുടെ അനുമതി വേണമെന്നാണ് നിയമം. ഈ നിയമം പാലിക്കാതെയാണ് ബുധനാഴ്ച അമ്പാടിക്കണ്ണനെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ആനയെ ഭയപ്പെടുത്താന്‍ റോഡില്‍ തീയിട്ട സംഭവവും നിയമവിരുദ്ധമാണ്. അനധികൃത നാട്ടാനക്കടത്ത് ലോബിയാണ് അമ്പാടിക്കണ്ണനെ കോഴിക്കോട്ടത്തെിച്ചതിന് പിന്നിലുമെന്ന് ഹെറിട്ടേജ് ആനിമല്‍ ടാസ്ക് ഫോഴ്സിന്‍െറ പരാതിയില്‍ ചൂണ്ടിക്കാട്ടി. 2015ലെ സര്‍ക്കാര്‍ കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ ആറ് ആനകളേ ഉള്ളൂ. എന്നാല്‍ ആറ് മാസത്തിനകം 18 ആനകളെ അനധികൃതമായി കോഴിക്കോട്ടത്തെിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആനക്കടത്തുലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.