കോഴിക്കോട്: സാമൂഹികസേവനത്തിന് ബിരിയാണി ‘ഓഫര്‍’ ചെയ്ത് ജില്ലാ കലക്ടറുടെ പുതിയ പദ്ധതി. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജനകീയകൂട്ടായ്മയെ ക്ഷണിക്കുകയാണ് കലക്ടര്‍. വേനല്‍ കനക്കുന്നതോടെ വറ്റിവരളുന്ന ജലസ്രോതസ്സുകള്‍ വൃത്തിയാക്കാന്‍ തയാറായാല്‍ ബിരിയാണി വാങ്ങിത്തരാമെന്നാണ് കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ വാഗ്ദാനം. ജില്ലയിലെ കുളങ്ങളും കനാലുകളും മറ്റും വൃത്തിയാക്കുന്ന കൂട്ടായ്മകള്‍ക്ക് വരള്‍ച്ചാ പ്രതിരോധ ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്നാണ് തന്‍െറ ഫേസ്ബുക് പേജില്‍ കലക്ടര്‍ പോസ്റ്റിട്ടത്. ഇത്തരം പദ്ധതികള്‍ക്കായി 50,000 രൂപ അനുവദിക്കാന്‍ വകുപ്പുണ്ട്. നൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന ജലസ്രോതസ്സുകള്‍ ഇതിലുള്‍പ്പെടുത്തി നന്നാക്കാമെന്നാണ് കലക്ടര്‍ പറയുന്നത്. താല്‍പര്യമുള്ള യുവജനസംഘടനകള്‍ക്കോ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കോ പമ്പ് സെറ്റുകള്‍ വാടകക്കെടുത്ത് കുളം നന്നാക്കാമെന്നാണ് അദ്ദേഹം പറയുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓഫിസുമായി ബന്ധപ്പെടാം. ‘അധ്വാനം നിങ്ങളുടേത് ബിരിയാണി സര്‍ക്കാര്‍വക, പോരുന്നോ?’ എന്നാണ് കലക്ടറുടെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.