കല്ലായി പുഴയോരത്തെ ഭൂമിക്ക് രേഖകള്‍ നല്‍കണമെന്ന് കച്ചവടക്കാര്‍

കോഴിക്കോട്: കല്ലായി പുഴയോരത്ത് വര്‍ഷങ്ങളായി കൈവശംവെക്കുന്ന ഭൂമിക്ക് രേഖകള്‍ പെട്ടെന്ന് നല്‍കാന്‍ നടപടിവേണമെന്ന് കച്ചവടക്കാര്‍. കല്ലായിപ്പുഴ കൈയേറ്റത്തിനെതിരെ വ്യാപക പ്രതിഷേധം തുടങ്ങിയിരിക്കെയാണ് വ്യാപാരികള്‍ ഈ ആവശ്യവുമായി രംഗത്തത്തെിയത്. കല്ലായിപ്പുഴ കൈയേറ്റത്തിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പതിനായിരം കത്തുകളയക്കുന്ന പരിപാടി ഡോ. എം.ജി.എസ്. നാരായണന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കല്ലായിപ്പുഴ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് കല്ലായിപ്പാലത്തിന് സമീപമാണ് പരിപാടി. കൈവശാവകാശ രേഖകള്‍ നല്‍കുന്നത് 2004ല്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കാനൊ വായ്പയെടുക്കാനൊ ഫാക്ടറി ഷെഡുകള്‍ അറ്റകുറ്റപ്പണി നടത്താനൊ ലൈസന്‍സടക്കമുള്ള രേഖകള്‍ പുതുക്കാനൊ പറ്റുന്നില്ളെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി. ഇക്കാരണത്താല്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് കേരളാ സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. 2015ല്‍ മേഖലയിലെ നൂറോളം വ്യവസായികള്‍ നല്‍കിയ അപേക്ഷയിലാണ് 50ലേറെ കൊല്ലം കൈവശംവെച്ച ഭൂമിയുടെ അവസ്ഥ തിട്ടപ്പെടുത്താന്‍ സര്‍വേ നടത്തിയത്. പുറമ്പോക്ക് പുനര്‍ നിശ്ചയിച്ച് രേഖകള്‍ വ്യാപാരികള്‍ക്ക് നല്‍കാനായിരുന്നു നിശ്ചയിച്ചത്. രണ്ടു മാസത്തിനകം രേഖകള്‍ നല്‍കാന്‍ നിര്‍ദേശമുണ്ടായെങ്കിലും നടപ്പാകാത്തതിനാല്‍ കല്ലായി സോമില്‍ അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചു. നാലു മാസത്തിനകം റവന്യൂ ഉത്തരവ് നടപ്പാക്കാനായിരുന്നു ഹൈകോടതി നിര്‍ദേശം. അതുപ്രകാരം സര്‍വേ നടപടികള്‍ നടന്നുവരവേയാണ് പ്രതിഷേധക്കാരുടെ കടന്നുവരവ്. കല്ലായിപ്പുഴ 99 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കിയതാണ് എന്ന വാദത്തിന് രേഖകളില്ളെന്ന് വ്യാപാരികള്‍ പറയുന്നു. പുഴക്കും മതിയായ പ്രതിഫലം നല്‍കി തീറുവാങ്ങിയ ഭൂമിക്കുമിടയില്‍ സ്ഥലം മുമ്പ് ലീസിന് നല്‍കിയെന്നത് നേരാണ്. എന്നാല്‍, ഇന്ന് ഇത് നിലവിലില്ളെന്നും കൈവശാവകാശ ഭൂമിയുമായി അതിന് ബന്ധമില്ളെന്നും വ്യാപാരികള്‍ പറഞ്ഞു. അതിനിടെ പുഴയില്‍ മരം കൊണ്ടിടുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. മരമില്ലുകാര്‍ക്ക് തടികൊണ്ടിടാന്‍ സ്ഥലം അനുവദിക്കുന്ന പ്രോപര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്ന സംവിധാനം പുനരാരംഭിക്കാനാണ് വനംവകുപ്പ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.