വടകര: അഴിത്തല ഫിഷ്ലാന്‍ഡിങ് സെന്‍ററിന്‍െറ ഭൂമിയില്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ ബോട്ടുജെട്ടി സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കണമെന്ന് താഴെ അങ്ങാടി കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. ഏറെക്കാലത്തെ മുറവിളിക്കുശേഷമാണ് താഴെ അങ്ങാടിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഫിഷ്ലാന്‍ഡിങ് സെന്‍ററിനായി ഭൂമി ലഭിച്ചത്. ഈ ഭൂമി വകമാറ്റിയെടുക്കാനുള്ള നീക്കം ശരിയല്ളെന്നാണ് മുസ്ലിം ലീഗ് നിലപാട്. ഫിഷ്ലാന്‍ഡിങ് സെന്‍ററിന്‍െറ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെ സാന്‍ഡ് ബാങ്ക്സ് ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതിനെതിരെ മത്സ്യത്തൊഴിലാളികളില്‍ വ്യാപക അമര്‍ഷമാണുള്ളത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന്് ചെവികൊടുക്കാതെ സമ്പന്നരുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സാന്‍ഡ് ബാങ്ക്സിനോട് അടുത്തുള്ള തീരപ്രദേശത്ത് രണ്ടുവര്‍ഷം മുമ്പാണ് തീരദേശ പൊലീസ് സ്റ്റേഷന് തറക്കല്ലിട്ടത്. കെട്ടിടം പണി പൂര്‍ത്തിയായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. കടലില്‍ തിരച്ചില്‍ നടത്താനുള്ള ഹൈസ്പീഡ് ബോട്ടുകള്‍ ഈ സ്റ്റേഷനില്‍ ലഭിക്കണമെങ്കില്‍ ബോട്ട് കരയില്‍ കയറ്റിവെക്കാനായി ജെട്ടിയും ഗാര്‍ഡ് റൂമും സ്ഥാപിക്കണം. ഇതിന് സ്ഥലം കണ്ടത്തെുന്നതിനായി ഫിഷ്ലാന്‍ഡിങ് സെന്‍ററിനായി നീക്കിവെച്ചിട്ടുള്ള സ്ഥലത്തിന്‍െറ ഭാഗം അനുവദിക്കണമെന്നാണ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യം. ഈ ഭൂമി വിട്ടുകൊടുക്കാന്‍ അനുവദിക്കില്ളെന്ന് തീരദേശ മുസ്ലിം ലീഗ് സമരസമിതി ചെയര്‍മാന്‍ ടി.പി. അഷ്റഫും, കണ്‍വീനര്‍ എം. ഫൈസലും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തീരപ്രദേശത്തെ കടല്‍ഭിത്തി കാരണം നൂറുകണക്കിന് തോണികള്‍ കരക്കടുപ്പിക്കാനും, മത്സ്യവിപണനം നടത്താനും കഴിയാത്ത സാഹചര്യത്തില്‍ 15 വര്‍ഷം മുമ്പ് പരിമിതമായ മുനിസിപ്പല്‍ ഫണ്ടിന് പുറമെ കടല്‍കോടതിയും മത്സ്യത്തൊഴിലാളികള്‍ അവരുടെ വിഹിതവും നല്‍കി പൊന്നും വിലക്ക് വാങ്ങിയ അമ്പത് സെന്‍റ് സ്ഥലം മറ്റൊരു പ്രവൃത്തിക്കും അനുവദിക്കില്ളെന്നാണ് ലീഗിന്‍െറ നിലപാട്. സെന്‍ററിന് 1.78 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിനായി കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ടുജെട്ടിക്ക് സ്ഥലം അനുവദിക്കണമെന്നാവശ്യവുമായാണ് കോണ്‍ഗ്രസ് രംഗത്തത്തെിയത്. ഇത് മുന്നണിക്കകത്ത് ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലത്തെണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.