മങ്കയം കൊലപാതകം: പ്രതികളെയത്തെിച്ച് വീണ്ടും തെളിവെടുത്തു

ബാലുശ്ശേരി: മങ്കയം കൊലപാതകം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കൊലപാതകവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലത്തെിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തി. നരിക്കുനി കല്‍ക്കുടുമ്പ് പിലാത്തോട്ടത്തില്‍ രാജന്‍െറ മുഖം കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതികള്‍ ലിബിന്‍, വിപിന്‍, കിഴക്കെ കുറുമ്പൊയില്‍ സദാനന്ദന്‍ എന്നിവരെയാണ് വെള്ളിയാഴ്ച നരിക്കുനിയില്‍ കല്‍കുടുമ്പ് പിലാത്തോട്ടത്തിലത്തെിച്ച് ആദ്യം തെളിവെടുപ്പ് നടത്തിയത്. രണ്ടാംപ്രതി വിപിന്‍െറ വീട്ടില്‍നിന്ന് ഒന്നാംപ്രതി ലിബിന്‍െറ മൊബൈല്‍ ഫോണും കൊല്ലപ്പെട്ട രാജന്‍െറ പേഴ്സും കണ്ടെടുത്തു. രാജനെ തലക്കടിച്ച് പരിക്കേല്‍പിക്കാനുപയോഗിച്ച ഇരുമ്പുചുറ്റിക നെല്ളോട്ടുകണ്ടി കടവിനടുത്ത് പൂനൂര്‍ പുഴയില്‍നിന്നും പ്രതികള്‍ കാണിച്ചുകൊടുത്തു. രാജന്‍െറ മുഖം കത്തിക്കാനായി ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ നരിക്കുനി പെട്രോള്‍ പമ്പിലത്തെിച്ചും തെളിവെടുപ്പ് നടത്തി. പമ്പിലെ ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞു. രാജന്‍െറ ഭാര്യയും മറ്റൊരു പ്രതിയുമായ ഷീബയുടെ നരിക്കുനി കാരുകുളങ്ങര വീട്ടിലും പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. ഷീബയുടെ അമ്മ ശബരിമലക്ക് പോകാനായി കെട്ടുനിറ നടത്തിയത് ഇവിടെനിന്നായിരുന്നു. വീട്ടിലുണ്ടായിരുന്ന രാജനെക്കാത്ത് വെള്ള മാരുതി കാറുമായി പ്രതികള്‍ ഒന്നരമണിക്കൂറോളം വീട്ടിനടുത്ത് കാത്തിരുന്നതായും കണ്ടത്തെിയിട്ടുണ്ട്. പൊലീസ് അറസ്റ്റിലായതിന്‍െറ പിറ്റേദിവസം മൂന്നു പ്രതികളെയും മങ്കയം, കിഴക്കെ കുറുമ്പൊയില്‍, തലയാട് ഭാഗങ്ങളിലത്തെിച്ച് തെളിവെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21നാണ് രാജന്‍െറ മൃതദേഹം മുഖം കത്തിക്കരിഞ്ഞ നിലയില്‍ മങ്കയം റബര്‍ത്തോട്ടത്തില്‍ കണ്ടത്തെിയത്. പൊലീസ് അന്വേഷണത്തില്‍ രാജന്‍െറ ഭാര്യയുടെ അറിവോടെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും തെളിഞ്ഞിട്ടുണ്ട്. പ്രതികളെ ശനിയാഴ്ച വീണ്ടും പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയശേഷം കൊയിലാണ്ടി സബ് ജയിലിലേക്കയക്കും. ബാലുശ്ശേരി സി.ഐ കെ.കെ. വിനോദന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.