രോഗിയെയും അമ്മയെയും കാണാതായ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്കിടയില്‍ കാണാതായ പെണ്‍കുട്ടിക്കും അമ്മക്കുംവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരുമണ്ണ വെള്ളായിക്കോട് കുഴിമ്പാട്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന രവീന്ദ്രന്‍െറ ഭാര്യ ഗിരിജ (45), മകള്‍ ശ്രേയ (20) എന്നിവരെയാണ് ഡിസംബര്‍ 21 മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കാണാതായത്. നവംബര്‍ എട്ടിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ അസുഖം ഭേദപ്പെട്ടുവരുന്നതിനിടയിലാണ് സൈക്യാട്രി വാര്‍ഡില്‍നിന്ന് ഇരുവരെയും കാണാതായത്. കണ്ണൂര്‍ സ്വദേശികളായ രവീന്ദ്രനും കുടുംബവും ഏറക്കാലം ബംഗളൂരുവിലായിരുന്നു. പിന്നീടാണ് പെരുമണ്ണയിലും പരിസരപ്രദേശങ്ങളിലും വാടകവീടുകളില്‍ താമസം തുടങ്ങിയത്. ശരീരത്തിന് ശേഷിക്കുറവുണ്ടായിരുന്ന ശ്രേയയെ നാട്ടുകാരുടെയും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 21ന് ആശുപത്രിയിലത്തെിയപ്പോഴാണ് മകളും ഭാര്യയും അപ്രത്യക്ഷമായ വിവരമറിയുന്നതെന്നാണ് രവീന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പുരോഗതിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കൂടുതല്‍ വ്യാപകമാക്കുന്നത്. ഇവര്‍ പോവാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് സി.ഐക്കാണ് അന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.